സിപിഐ എം ഡിവൈഎഫ്ഐ നേതൃത്വത്തിൽ, ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിക്കലും പഠനോപകരണ വിതരണവും പാറത്തോട് മുക്കാലിയിൽ നടന്നു.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ കെഎസ് സിയാദ് അധ്യക്ഷനായി. യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ഷാനവാസ് ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു.

പഠനോപകരണങ്ങളുടെ വിതരണം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ഷമീം അഹമ്മദ് നിർവഹിച്ചു. മുക്കാലി ബ്രാഞ്ച് സെക്രട്ടറി സാജൻ വർഗീസ്, ഏരിയ കമ്മിറ്റിയംഗം പി കെ ബാലൻ, ലോക്കൽ സെക്രട്ടറി മാർട്ടിൻ തോമസ്, വി എം ഷാജഹാൻ, ടി ആർ രവീന്ദ്രൻ,സുമ സജികുമാർ, പി കെ സജികുമാർ, ടി കെ രാജേന്ദ്രൻ, സദ്ദാം കനി ക്കുട്ടി എന്നിവർ സംസാരിച്ചു.

+ There are no comments
Add yours