കാഞ്ഞിരപ്പള്ളി ഉപജില്ല കായികമേളയ്ക്ക് തുടക്കമായി. നാല് ദിനങ്ങളിലായി നടക്കുന്ന കായികമേള കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിറ്റ് കോളേജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. വർണ്ണാഭമായ മാർച്ച് ഫാസ്റ്റിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കായിക താരങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്ര സിഡണ്ട് സോഫി ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിതാ രതീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശാലിയമ്മ ജെയിംസ്, എ. ഇ. ഒ .എസ് സുൽഫിക്കർ, സെൻഡോമിനിക്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. സീമോൻ, സബ്ജില്ലാ സ്പോർട്സ് സെക്രട്ടറി വി പി സജിമോൻ, ബിപിസി അജാസ് വാരി ക്കാട്, റിസപ്ഷൻ കമ്മിറ്റി കൺവീനർ നാസർ മുണ്ടക്കയം,അധ്യാപക പ്രതിനിധി ടോമി ജേക്കബ് എന്നിവർ പ്രസംഗിച്ചു.


+ There are no comments
Add yours