അമൽ ജ്യോതി എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യവുമാ യി ബന്ധപ്പെട്ട് പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിൽ കോളേജ് അനിശ്ചിതകാല ത്തേക്ക് അടച്ചു.ഇതോടൊപ്പം പോസ്റ്റൽ ഒഴിയുവാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം ന ൽകിയെങ്കിലും ഹോസ്റ്റൽ ഒഴിയില്ലന്ന് നിലപാടിലാണ് വിദ്യാർത്ഥികൾ. ഇന്ന് മാനേ ജ്മെൻ്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടക്കാനിരിക്കെയാണ് കോളേജ് അടച്ചത്. സ്ഥലം എംഎൽഎയും ഗവ.ചീഫ് വിപ്പുമായ എൻ ജയരാജിൻ്റെ സാന്നിധ്യ ത്തിലാണ് ചർച്ച.ആരോപണ വിധേയരായ അധ്യാപകരും ചർച്ചയിൽ പങ്കെടുക്കും അ തേ സമയം കോളേജിൻ്റെ കവാടങ്ങൾ അകത്തേക്കും പുറത്തേക്കും അടച്ചു. കോളേജി ന് മുന്നിൽ വൻ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.

മൊഴി രേഖപ്പെടുത്തിയില്ല…

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മൊഴി പോലും രേഖപ്പെടുത്തിയില്ല. ചർ ച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ മടക്കി അയച്ചു. സമയം ആകുമ്പോൾ അങ്ങോട്ട് അറിയിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികളെ അറിയിച്ചു. വിദ്യാർ ത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു എന്നാണ് വിവരം.

ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകിയെങ്കിലും ഹോസ്റ്റൽ ഒ ഴിയില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. ഹോസ്റ്റലുകളിലും വിദ്യാർത്ഥി സ മരം നടന്നിരുന്നു.ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർ ത്ഥികൾ അറിയിച്ചു. ഇതോടെയാണ് കോളജ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചത്. ഇന്നലെ വിദ്യാർത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ച ഫലം കണ്ടില്ല. വിദ്യാ ർത്ഥികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്മെന്റ് ആവശ്യം വി ദ്യാർത്ഥികൾ അംഗീകരിച്ചില്ല. ഇതോടെ ഇന്ന് വീണ്ടും വിദ്യാർത്ഥി പ്രതിനിധി ക ളെ ചർച്ചക്ക് വിളിച്ചിരുന്നു. ഇതിനിടയിലാണ് മാനേജ്മെൻ്റിൻ്റെ പുതിയ നീക്കം.

ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ്‌ ടെക്നോളജി ഡിപ്പാ ർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്ത ണ മെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.പൊലീസ് നടപടി വൈകുന്നതിലുംവിദ്യാ ർത്ഥികൾക്ക് അമർഷമുണ്ട്. കുഴഞ്ഞു വീണെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയി ൽ എത്തിച്ചത് ദൃക്‌സാക്ഷി പ്രതികരിച്ചിരുന്നു. കോളജ് അധികൃതർ ഡോക്ടർമാരെ തെറ്റിദ്ധരിപ്പിച്ചു.ആശുപത്രിയിൽ എത്തിച്ചും കുട്ടിയുടെ മുഖത്ത് സിസ്റ്റർമാർ തട്ടി നോക്കി. കൂടെയുണ്ടായിരുന്ന സ്ത്രീ കുട്ടിയെ എങ്ങെനെയെങ്കിലും രക്ഷിക്കണം എ ന്ന് പറഞ്ഞു. ആദ്യം പ്രഥമ ശുശ്രൂഷയാണ് നൽകിയത്. പിന്നീട്, സിസ്റ്റർമാർ റൂമിലൂടെ വേഗത്തിൽ പോകുന്നതാണ് കണ്ടത്. പിന്നീട്, ഞങ്ങളെ ആ റൂമിൽ നിന്നും പുറത്തേ ക്ക് ഇറക്കി. കുറച്ചു കഴിഞ്ഞ് കുട്ടി തൂങ്ങിമരിച്ചതെന്ന് സിസ്റ്റർമാർ പരസ്പരം ആംഗ്യം കാണിച്ചു. തുടർന്ന്, മൃതഹേഹം മോർച്ചറിയിലേക്ക് കൊണ്ട് പോയെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി.