കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ സ്റ്റാൻഡിങ് കമ്മറ്റികളിലേക്കുള്ള അധ്യക്ഷന്മാരെ തെരഞ്ഞെടുത്തു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മി റ്റി ചെയർമാനായി രഞ്ചു മോൾ രാജേന്ദ്രനും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ആയി കൊച്ചുറാണി തോമസും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി മനോജ് ജോസഫിനെയും തെരഞ്ഞെടുത്തു. രഞ്ചു മോൾ രാജേന്ദ്രനും കൊച്ചുറാണി തോമസും കോൺഗ്രസ്സും മനോജ് ജോസഫ് കേരളാ കോൺഗ്രസ്സുമാണ്.

രഞ്ചു നാലാം വാർഡ് അംഗവും കൊച്ചുറാണി അഞ്ചാം വാർഡ് ആനക്കല്ലും മനോജ് ഒന്നാം വാർഡ് മാഞ്ഞു കുളത്തേയും മെംബർമാരാണ്. 3 വരും ആദ്യ തവണയാ ണ് വിജയിക്കുന്നത്.

+ There are no comments
Add yours