പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും, മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെയും, കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയും, എൻ.എസ്.എസ് വിദ്യാർത്ഥികളും ചേർന്ന് ഫല വൃക്ഷതൈകള്‍ നട്ടു.

തുടർന്ന് 50 ഫലവൃക്ഷതൈകള്‍ കോളേജ് ക്യാമ്പസിൽ നട്ടു. മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു. കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ ഫലവൃക്ഷതൈകള്‍ നട്ടു. പരിപാടികൾക്ക് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ല മ്പള്ളി, സെക്രട്ടറി റ്റിജോ മോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, ബോബി കെ മാത്യു, രതീഷ് പി ആർ, ജോസ് ആന്റണി, നാന്‍സി ഡിക്രൂസ്, മോനിഷ എം മോഹനന്‍, നൈസ് ജോസ്, ആൻമേരി മാത്യു എന്നിവർ നേതൃത്വം നൽകി.

+ There are no comments
Add yours