ചിറക്കടവ്:ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എസ്.എം.വൈ.എം (സിറോ മലബാർ യൂത്ത് മൂവ്മെന്റ്) ചിറക്കടവ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചിറ ക്കടവ് സെന്റ് എഫ്രേംസ് അപ്പർ പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി മരച്ചെടി നട്ടു വളർത്തൽ പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതിയുടെ സംരക്ഷണ ത്തിനും ഭാവിയിലേക്കുള്ള പ്രാകൃത ശുചിത്വ സന്ദേശത്തിനുമായി സ്കൂളിൻ്റെ മുറ്റത്തും പരിസരങ്ങളിലും വിവിധ ഇനത്തിലുള്ള മരംതൈകൾ നട്ടുപിടിപ്പിച്ചു. പച്ച ക്കറിത്തോട്ടം, ഔഷധ സസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, എന്നിവയും കുട്ടികളുടെ സഹകരണത്തോടെ നടാൻ സാധിച്ചു.

പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഷിബിൻ മണ്ണാറാത്ത് നിർവഹിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക ശ്രീമതി കൊച്ചുറാണി വെട്ടിക്കാട്ട് സന്ദേശ വും വൃക്ഷ തൈയ്കളുടെ വിതരണവും നടത്തി. അധ്യാപകരായ അനിറ്റ്, ഡോണാമോൾ, ലിജിമോൾ, ജോസമി, ജെറിൻ, എലിസബത്, സിന്ധു, സോണിമോൾ, ജോയ് എന്നിവരും, എസ്.എം.വൈ.എം. പ്രവർത്തകരായ തേജസ്സ് നെടുംപറമ്പിൽ, അശ്വിൻ കാരിവേലിൽ, ലിജോ കുന്നപ്പള്ളി, ഡൊമിനിക് മണ്ണംപ്ലാക്കൽ, റോണി വാളാ ന്തറ, മരിയ തേക്കുംകാട്ടിൽ, അഞ്ചു താളനാനി, അഞ്ജലി പടകൂട്ടിൽ എന്നിവരും പങ്കെടുത്തു.
വിദ്യാർത്ഥികൾക്ക് പ്രകൃതിയോടുള്ള ബഹുമാനവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ശാസ്ത്രീയമായി മനസിലാക്കാൻ സഹായിക്കുന്ന തര ത്തിൽ ഈ പരിപാടി രൂപകല്പന ചെയ്തിരുന്നു. ‘ഒരു വിദ്യാർത്ഥിക്ക് ഒരു മരം’ എന്ന സന്ദേശവുമായി എല്ലാവരും ചേർന്ന് പ്രതിജ്ഞ ഏറ്റുപറഞ്ഞു.

+ There are no comments
Add yours