കേരള ശാസ്ത്ര പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൻസിൽ ഹാളിൽ ചേർന്നു. പ്രസിഡന്റ് കെ എ ജലാലുദീൻ അധ്യക്ഷനായി. യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ ഉൽഘാടനം ചെയ്തു .സംസ്ഥാന കമ്മിറ്റി യഗം ജിസ് ജോസഫ് സംഘടനാ രേഖ അവതരിപ്പിച്ചു. മേ ഖല സെക്രട്ടറി എം എ സജികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു .ജില്ലാപ്രസിഡന്റ് കെ കെ സുരേഷ് കുമാർ, പ്രൊഫ. എം.കെ രാധാകൃഷ്ണൻ,കെ.എൻ രാധാകൃഷ്ണപിള്ള, ബി ശ്രീകുമാർ, ജോർജ് സെബാസ്റ്റ്യൻ, അജയൻ ടി, പി ആർ സജി, വി പി ഇസ്മായിൽ, ലളിതഭായ് ടീച്ചർ, നവ്റിൻ ഫാത്തിമ, ബിന്ദു ഗിരീഷ് എന്നിവർ സംസാരിച്ചു. പു തിയ ഭാരവാഹികളായി എൻ സോമനാഥൻ (പ്രസിഡന്റ്), കെ എൻ രാധാകൃഷ്ണപിള്ള (സെക്രട്ടറി )കെ എ ജലാലുദീൻ (ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.


+ There are no comments
Add yours