കാഞ്ഞിരപ്പള്ളിക്കാരുടെ കരളുറപ്പും അർപ്പണബോധവുമാണ് സെന്‍റ് ഡോമിനിക്സ് കോളജിന്റെ സ്ഥാപനത്തിന്‍റെയും വിജയത്തിൻറെയും പിന്നിലുള്ളതെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കോളജിന്‍റെ വജ്രജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഓരോ തലമുറയും മുമ്പത്തെതിനെക്കാൾ മികച്ചതാണെന്നും സാംസ്കാരികമായും ഭൗതികമായും തലമുറതോറും ശുദ്ധീകരിക്കപ്പെട്ടാണ് മനുഷ്യവംശം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അ ധ്യാപകർ ചെലുത്തുന്ന സ്വാധീനമാണ് ലോകത്തിലെ ഏറ്റവും മികച്ച കലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എഴുപതുകളിലെ കാമ്പസ് സിനിമയും സാഹിത്യവും സംഗീതവുമൊക്കെ ഇഴകീറി പരിശോധിച്ചിരുന്നു വെന്നും ഇന്നത്തെ യുവാക്കൾ വലിയ പ്രവർത്തനശേഷിയും സാധ്യതയുമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ അധ്യക്ഷനായിരുന്നു. സർക്കാരുകളോടും സുമനസ്സുകളോടും സഹകരിച്ച് നാടിന്‍റെ സമഗ്ര നന്മ ക്കു വേണ്ടി പ്രവർത്തിക്കുന്ന കത്തോലിക്കാ സഭയുടെ ഒരു മികച്ച സ്ഥാപനമാണ് സെന്‍റ് ഡോമിനിക്സ് കോളജ് എന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക, കലാ, കായിക മേഖലകളിൽ ഉന്നതനേട്ടങ്ങൾ കൈവരിച്ച കോളജിന് സമാധാനവും മാനവികതയുമുള്ള ഒരു സംസ്കൃതി സൃഷ്ടിക്കുന്നതിനും സാധിച്ചിട്ടുണ്ടെന്ന് കോളജിന്‍റെ ര ക്ഷാധികാരി കൂടിയായ മാർ ജോസ് പുളിക്കൽ പറഞ്ഞു.
വജ്രജൂബിലി സ്മാരകമായി നിർമ്മിക്കുന്ന അതിഥിമന്ദിരത്തിന്‍റെ രൂപരേഖ കേരള ഗവണ്മെന്‍റെചീഫ് വിപ്പ് ഡോ എൻ ജയരാജ് അനാച്ഛാദനം ചെയ്തു. എല്ലാ വിഭാഗം ജന ങ്ങളെയും ഒരു പോലെകണ്ട് നാടിന്‍റെസമഗ്രപുരോഗതിക്ക് സംഭാവന ചെയ്യുന്ന സ്ഥാപനമാണ് സെന്‍റ് ഡോമിനിക്സ് കോളജ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ദിര നിർമ്മാണഫണ്ടിന്‍റെ ആദ്യസംഭാവന പൂർവ്വവിദ്യാർത്ഥിപ്രതിനിധി മാത്യു ചാക്കോ വെട്ടിയാങ്കലിൽ നിന്ന് കോളജ് മാനേജർ സ്വീകരിച്ചു. കോളജിൽ അനുവദിപ്പി ച്ച അന്തർദ്ദേശീയ നിലവാരത്തിലുള്ള വോളിബോൾ കോർട്ടിന്‍റെ നിർമാണോത്‌ഘാടനം ആൻ്റോ ആൻ്റണി എംപി നിർവ്വഹിച്ചു. കേരളത്തിന്‍റെയും ഇന്ത്യയുടെയും വിദ്യാഭ്യാസ സാംസ്കാരിക ഉന്നതിക്ക് സർക്കാരുകളെക്കാൾ വലിയ സംഭാവനയാണ് മിഷനറിമാരും ക്രിസ്തീയ സഭയും ചെയ്തതെന്നും അതിന്‍റെ നിസ്തുല അടയാളമാ ണ് സെന്‍റ് ഡോമിനിക്സ് എന്നും എംപി പറഞ്ഞു. ഇന്ത്യ ലോകത്ത് നടക്കുന്ന സാമ്പത്തിക യുദ്ധത്തിൽ വിജയിക്കാനാവശ്യമായ മികവ് നേടാൻ അക്കാമ്മ ചെറിയാന്‍റെ നാട്ടിലുള്ള ഈ കോളജിലെ യുവാക്കൾക്കു കഴിയണം. സെന്‍റ് ഡോമിനിക്സ് കോളജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം വരുമാനം ലഭ്യമാക്കുന്ന പരിപാടി എം എൽ ഏ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രഖ്യാപിച്ചു. പഠിക്കാൻ വിദേശത്തു പോകുന്നതിന് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഈ കോളജിൽ ഒരു ക്കാൻ പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോളജിന്‍റെ വളർച്ചക്ക് നിർണ്ണായക സംഭാവനകൾ നല്കിയ മാർ മാത്യു കാവുകാട്ട്, മാർ ജോസഫ് പൗവ്വത്തിൽ, ഫാ സിറിയക് തുരുത്തുമാലിൽ, ഫാ കുര്യാക്കോസ് ഏണക്കാട്ട്, ഫാ ജോസ് പുത്തൻകടുപ്പിൽ എന്നീ വ്യക്തികളുടെ പേരിൽ കോളജിലെ ഓഡിറ്റോറിയങ്ങളും ഹാളുകളും സമർപ്പിക്കുന്ന ചടങ്ങ് മാനേജർ ഫാ വർ ഗീസ് പരിന്തിരിക്കൽ നിർവ്വഹിച്ചു. കോളജിന്‍റെ വളർച്ചാ ചരിത്രം ബർസാർ ഫാ മനോജ് പാലക്കുടി അവതരിപ്പിച്ചു.
അടുത്ത ഒരു വർഷം വൈവിധ്യമാർന്ന അക്കാദമിക കലാ കായിക പരിപാടികളോടെ ജൂബിലി ആഘോഷിക്കുമെന്ന് സ്വാഗതപ്രസംഗത്തിൽ പ്രിൻസിപ്പൽ ഡോ സീമോൻ തോമസ് പറഞ്ഞു. കോളജിന്‍റെ വജ്രജൂബിലിയുടെ ഭാഗമായി ശ്രദ്ധേയമായ വിദ്യാഭ്യാസ പ്രദർശനം ഇതിനോടകം സംഘടിപ്പിച്ചിരുന്നു. ദേശീയതാരങ്ങൾ അണിനിരക്കുന്ന കായികമേളയും കലോത്സവവും ദേശാന്തര പ്രസിദ്ധർ അണിനിരക്കുന്ന അക്കാദമിക പരിപാടികളും ജൂബിലിയുടെ ഭാഗമായി സഘടിപ്പിക്കപ്പെടും.
വജ്രജൂബിലി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ പ്രൊഫ ബിനോ പി ജോസ്, പാറത്തോട് പഞ്ചായത്തു പ്രസിഡന്‍റ് കെ കെ ശശികുമാർ, വിരമിച്ച ജീവനക്കാരുടെ പ്രതിനിധി പ്രൊഫ സി ഏ തോമസ്, യൂണിയൻ ചെയർമാൻ ഫെബിൻ ജോസ് ആന്‍റണി എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours