കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ആറര പവൻ്റെ മാല നഷ്ട്ടപ്പെട്ടു

Estimated read time 0 min read
Share :

കഴിഞ്ഞ ദിവസം വൈകുന്നേരം പാറത്തോട് ഇടക്കുന്നത്തിന് പോകുവാനായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ ബസ് കയറുവാനായി എത്തിയ വീട്ടമ്മയുടെ മാല യാണ് നഷ്ടമായത് . വൈകുന്നേരം അഞ്ച് മണിക്ക് ഇടക്കുന്നത്തിനുള്ള സ്വകാര്യ ബസിൽ കയറുമ്പോഴാണ് ആറര പവനോളം വരുന്ന മാല നഷ്ട്ടപ്പെട്ടത്. ഇടക്കുന്നം സ്വദേശിനിയായ സിജി സക്കീറിൻ്റെ മാലയാണ് നഷ്ടമായത്.

തിരക്കിനിടയിൽ ബസിലേക്ക് കയറുന്നതിനിടയിൽ മാലയിൽ വലിക്കുന്നതായി തോന്നിയെന്നും ബന്ധിനുള്ളിൽ കയറിയ ശേഷം പരിശോധിച്ചപ്പോൾ മാല നഷ്ട മായതായി മനസിലായതെന്നും സിജി പറയുന്നു. ഉടൻ തന്നെ തിരിച്ചിറങ്ങി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിജി സംഭവത്തിൽ കാഞ്ഞിരപ്പ ള്ളി പോലീസിൽ പരാതി നൽകുകയും സ്റ്റാൻഡിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ബസിൽ കയറുന്നതിന് മുമ്പ് വരെ കഴുത്തിൽ മാലയുള്ളതായിട്ടാണ് ദൃശ്യങ്ങളിൽ വ്യക്തമായത്. തിരക്കിനിടയിൽ മാല പൊട്ടിച്ചു കടന്ന് കളഞ്ഞതായാണ് സംശയം

Share :

You May Also Like

More From Author

+ There are no comments

Add yours