കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാനതലത്തിൽ നൽകുന്ന ലോങ് സർവീസ് ഡെക്കറേഷൻ അവാർഡിന് കാഞ്ഞിരപ്പള്ളി എ. കെ. ജെ. എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ലതിക ടി കെ അർഹയായി. തിരുവനന്തപുരം ശിക്ഷക്സദനിൽ വച്ച് നടന്ന ചടങ്ങിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ചീഫ് ക മ്മീഷണർ, സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്. കെ ഐ എ എസ് സില്‍ നിന്നും അവാർഡ് ഏറ്റുവാങ്ങി.

ലതിക ടീച്ചർ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല കബ്ബ് ബുൾബുൾ കമ്മീഷണറായും എ.കെ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് ക്യാപ്റ്റൻ ആയും സേവനം ചെയ്യുന്നു. ഗൈഡ് ക്യാപ്റ്റനായി ദീർഘകാലം നൽകിയ സേവനത്തിനാണ് ഈ അവാർഡ്.
സ്കൂളിൽ ചേർന്ന അനുമോദന യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ പീറ്റർ മുല്ലൂപറമ്പിൽ, പ്രിൻസിപ്പാൾ ഫാദർ അഗസ്റ്റിൻ പീടിക മലയിൽ, സ്കൗട്ട് അഡൾട്ട് റിസോഴ്സ് ജില്ലാ കമ്മീഷണർ ഫാദർ വിൽസൺ പുതുശ്ശേരി, പി.ടി.എ പ്രസിഡൻറ് ജോജി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours