എ.കെ.ജെ.എം സ്കൂളിൽ ഓണാഘോഷം നടത്തി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിൽ ഓണാഘോഷം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ഫാ. അ​ഗസ്റ്റിൻ പീടികമല യോ​ഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ആനിക്കാട് ഹ യർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ജയപ്രിയ ടി.എസ്. മുഖ്യ അതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാ പീറ്റർ മുള്ളുപറമ്പിൽ ഓണസന്ദേശം നൽകി. ഫാ വിൽസ ൺ പുതുശ്ശേരി, ഫാ ഇമ്മാനുവേൽ, സ്കൂൾ പി.ടി.എ. പ്രസിഡന്റ് ജോജി ജോസഫ്, എം.പി.‍‍ടി.എ. പ്രസിഡന്റ് ജാൻസി ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.

വേഷവിധാനങ്ങളോടെ എത്തിയ മഹാബലിമാരും മലയാളി മങ്കമാരും നിറഞ്ഞുനിന്ന സ്കൂൾ അങ്കണം വർണ്ണാഭമായിരുന്നു. ഓണാഘോഷത്തോടനുബന്ധിച്ചു നട ത്തിയ സെറിനേറ്റ എന്ന മ്യൂസിക്കൽ പ്രോ​ഗ്രാമിന്റെ അവസാന റൗണ്ട് മത്സരങ്ങൾ കുട്ടികളിൽ ആവേശത്തിരയിരയിളക്കി. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങ ൾ കരസ്ഥമാക്കിയ മിനീഷ സുരേന്ദ്രൻ, ഫിദ ഫാത്തിമ എന്നിവർക്കും ഫൈനലിൽ എത്തിയ അനന്യ പി.ആർ, സാന്ദ്ര ജേക്കബ്, അവന്തിക അനിൽ എന്നിവർക്കും സ്കൂൾ മാനേജർ ഫാ പീറ്റർ മുള്ളുപറമ്പിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

ക്ലാസ് അടിസ്ഥാനത്തിൽ വിവിധ ഓണക്കളികൾ സംഘടിപ്പിച്ചു. ഏറ്റവും നല്ല രീതിയിൽ വേഷം ധരിച്ചെത്തിയവർക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് കുട്ടികൾക്ക് പായസ വിതരണവും നടത്തി.

Share :

You May Also Like

More From Author

+ There are no comments

Add yours