കെ.എസ്.ആർ.ടി.സി പൊൻകുന്നം ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തുന്ന ദീർഘ ദൂര സർവ്വീസ് ബസുകൾ കാലപഴക്കം മൂലം മിക്ക ദിവസങ്ങളിലും ബ്രേക്ക് ഡൗണായി വഴിയിൽ കിടക്കുന്നു. കളഷൻ കൂടുതൽ ഉള്ള ഈ റൂട്ടുകളിൽ സമയത്തിന് ഓടി എത്താൻ കഴിയാത്തതു മൂലം യാത്രക്കാർ കുറയുന്നത് വരുമാന നഷ്ട ത്തിന് ഇടയാക്കുന്നു. ഡിപ്പോയിലേക്ക് പുതിയ ബസുകൾ അനുവദിച്ച് ദീർഘ ദൂര സർവ്വീസുകൾ കാരൃക്ഷമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ( ഐ.എൻ.ടി.യു.സി) യൂണിറ്റ് സമ്മേളനം ആവശൃപ്പെട്ടു.

പ്രസിഡൻ്റ് പി.ടി.ബാബുവിൻ്റെ അദ്ധൃക്ഷതയിൽ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന സെക്രട്ട റി പി.എസ്. സജി മുഖൃപ്രഭാഷണം നടത്തി. കെ.എസ്.ജയരാജ്, പി.എസ്. അജീഷ്കുമാർ, അൻസാരി ചേനപ്പാടി പ്രസംഗിച്ചു.

+ There are no comments
Add yours