മുംബൈ ഐ.ഐ.ടി സംഘടിപ്പിച്ച നാഷണൽ എന്റെര്‍പ്രണര്‍ഷിപ്പ് ചലഞ്ചിൽ പെരുവന്താനം സെന്റ് ആന്റണിസ് കോളേജ് ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി വിജയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ഐ.ഐ.ടി കളില്‍ നിന്നും, എന്‍.ഐ.ഐ.ടി കളില്‍ നിന്നും, യൂണിവേഴ്സിറ്റികളില്‍ നിന്നും പങ്കെടുത്ത 60,000 ത്തില്‍ പരം മത്സരാർത്ഥികളില്‍ നിന്നുമാണ് വിദ്യാർഥികൾ ഫൈനലിൽ എത്തിയത്. കൊച്ചിയിലും, ബാംഗ്ലൂരിലും, മുംബൈയിലുമായി സംഘടിപ്പിച്ച വ്യത്യസ്തങ്ങളായ സ്കീമു കൾ വിജയകരമായി പൂർത്തീകരിച്ചാണ് വിദ്യാർത്ഥികൾ ഈ അഭിമാനം നേട്ടം കൈവരിച്ചതെന്ന് ചെയര്‍മാന്‍ ബെന്നി തോമസ്, പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോ സഫ്, വൈസ് പ്രിന്‍സിപ്പല്‍ സുപര്‍ണ്ണാ രാജു, വകുപ്പ് മേധാവി ജിന്റുമോള്‍ ജോൺ എന്നിവര്‍ വ്യക്തമാക്കി മത്സരാർത്ഥികൾക്ക് 70000 രൂപയും പ്രശസ്തി പത്രവും ലഭിച്ചു.

വിജയികളായ വിദ്യാർഥികളായ സിറിയക് ജയേഷ്, ആനന്ദ് എസ് ബോസ്കോ, അഡോണിയ സൈറസ്, ജീവ ജയൻ, ഡെന്നീസ് വി ടോം, വിവേക് മേനോന്‍, അഭി ജിത്ത് സണ്ണി, അസ്നി അൻസാരി, ആല്‍വിന്‍ സിബി , ആല്‍ബിന്‍ തോമസ് എന്നിവർക്ക് ക്യാഷ് അവാർഡും, പ്രശസ്തി പത്രവും 8-ാം തീയതി രാവിലെ കോളേജ് പ്രിൻ സിപ്പൽ ഡോ. ആന്റണി ജോസഫിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സക്കറി യാ നല്‍കും.

+ There are no comments
Add yours