റാവുത്തർ ഫെഡറേഷൻ കുടുംബ സംഗമം ജൂൺ 14ന്

Estimated read time 1 min read
Share :
കേരളത്തിലെ മുപ്പത് ലക്ഷത്തോളം വരുന്ന റാവുത്തർ സമൂഹത്തിൻ്റെ കൂട്ടായ്മയായ റാവുത്തർ ഫെഡറേഷൻ്റെ കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മറ്റിയുടെ നേതൃത്വ ത്തിൽ റാവുത്തർ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. ജൂൺ 14 ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി വളപ്പിലുള്ള ആസർ ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന സംഗമം സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA ഉദ്ഘാടനം ചെയ്യും.താലൂക്ക് പ്രസിഡണ്ട് മുഹമ്മദ് റാഫി അദ്ധ്യക്ഷനാവും. റാവുത്തർ ഫെഡറേഷൻ സംസ്ഥാന ജന.സെക്രട്ടറി ചുനക്കര ഹനീഫ റാവുത്തർ ആമുഖ പ്രഭാഷണം നിർവ്വഹിക്കും.വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച റാവുത്തർ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിക്കും.
Share :

You May Also Like

More From Author

+ There are no comments

Add yours