പുഞ്ചവയലിൽ നിന്ന് നിന്ന് ആരംഭിച്ച് പാക്കാനം മഞ്ഞളരുവി വഴി എരുമേലിയിൽ എത്തിച്ചേരുന്ന പിഡബ്ല്യുഡി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി യതിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പാക്കാനത്ത്ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷയായി. പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ രാഗിണി.എൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശുഭേ ഷ് സുധാകരൻ, ഷിനിമോൾ സുധൻ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജൂബി അഷറഫ്, പി. കെ പ്രദീപ്, പഞ്ചായത്ത് മെമ്പർമാരായ ദിലീഷ് ദിവാകരൻ, തങ്കമ്മ ജോർജുകുട്ടി,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാരും പൊതുപ്രവർത്തകരുമായ കെ. എൻ ക രുണാകരൻ, ടി.ഡി ഗംഗാധരൻ, മോഹനൻ പി.കെ, സി.പി രാജൻ, ബിജു കുമാർ, രാജപ്പൻ പി. കെ, ടി ജി രാജു, സിബി നന്തിയാട്ട്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാ ൽ എന്നിവർ സംസാരിച്ചു.

വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്റർ ദൂരം കുണ്ടും കുഴിയുമായി ഏറെ ദുർഘടാവസ്ഥയിൽ ആയിരുന്നതുമൂലം ഓഫ് റോഡ് വാഹനങ്ങൾ ഒഴി കെയുള്ള വാഹനഗതാഗതം ഈ റോഡിലൂടെ സാധ്യമായിരുന്നില്ല. കഴിഞ്ഞ 25 വർഷക്കാലമായി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നിട്ടും, വ നം വകുപ്പിന്റെ അനുമതി ഇല്ലാത്തതിനാൽ ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് കഴിഞ്ഞിരുന്നില്ല. അതേ തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മു ൻകൈയെടുത്ത് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി ചർച്ച നടത്തി തടസ്സങ്ങൾ പരിഹരിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് വനം വകുപ്പിന്റെ അനുമതി നേടിയെടുത്തത്.

+ There are no comments
Add yours