ഇന്ത്യ യൂണിയൻ മുസ്ലിം ലീഗ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം പ്രസിഡണ്ട് ആയിരുന്ന മർഹൂം പി.പി ഇസ്മായിൽ പ ള്ളിക്കശ്ശേരിയുടെ അനുസ്മരണം നടത്തി. കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ വെച്ച് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായി ലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനം രാജ്യസഭാ എംപിയും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ ഹാരിസ് ബീരാൻ എംപി നിർവഹിച്ചു.സംഘടനാ പ്രവർത്തനത്തിൽപി.പി ഇസ് മായിൽ പള്ളിക്കശ്ശേരിയുടെ സേവനങ്ങൾ എന്നും ഓർത്തിരിക്കുന്നവയാണ്. ഏറ്റെടുത്തിട്ടുള്ള ഉത്തരവാദിത്തങ്ങൾ കൃത്യമായ പ്രവർത്തനം നടത്തിയിരുന്ന ആളുമായിരുന്നു. ഏതെങ്കിലും കാര്യം ഏറ്റെടുത്താൽ അത് നടപ്പിൽ വരുത്തിയതിന് ശേഷമേ അദ്ദേഹംപിന്മാറുകയുളളൂ. അദ്ദേഹം പകർന്നു തന്ന പാഠങ്ങൾ നമുക്ക് കരുത്തായി മാറണമെന്നും, എംപി പറഞ്ഞു .രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീക്ക് മണിമല,സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ വിഎസ് അജ്മൽ ഖാൻ, അസീസ് കുമാരനല്ലൂർ.വി.പി ഇബ്രാഹിം(സിപിഐഎം മുൻ ഏരിയ സെക്രട്ടറി),എം.എ ഷാജി (സിപിഐ ജില്ലാ കമ്മിറ്റി അംഗം),അബ്ദുൽ കരീം മുസ്‌ലിയാർ,പി.എംസലീം,പ്രഫ:പി. പി. ഷാഹുൽ ഹമീദ്,പി.എ.ഷമീർ(ഡിസിസി സെക്രട്ടറി)ടി.എ.ശിഹാബുദ്ദീൻ, ലാജി തോമസ്(കേരള കോൺഗ്രസ്നിയോജക മണ്ഡലം സെക്രട്ടറി), എം.കെ ഷമീർ (സംസ്കാരസാഹിതി ജില്ലാ സെക്രട്ടറി),പി.എ നസീർ,എം.ഐ നൗഷാദ്,നാസർ മുണ്ടക്കയം, അഡ്വക്കേറ്റ്പി.ഐ നൗഷാദ്,സി.ഐ അബ്ദു റസാഖ്,സജീവ് കട്ടൂപ്പാറയിൽ,പി.എൻ നിസാമുദ്ദീൻ,പി.യു ഇർഷാദ്.പി.ഇ. അബ്ദുൽ അസീസ് മൗലവി, നാസർ കോട്ടവാതുക്കൽ, വി. കെ.നസീർ, നാസർ കങ്ങഴ, യൂനുസ് മേലെ തെക്കേതിൽ,ഹാറൂൺ മടത്തിപ്പറമ്പിൽ,പി.എച്ച്. ഷാജഹാൻ,സലീം മണങ്ങല്ലൂർ,പി.എം അബ്ദുറഷീദ്, ഹനീഫ മാടക്കാലി,ഷിൻഷാ അഷറഫ്,ഷാനിത അഷറഫ്, പി,സലീം, യു.അബ്ദുൽ അസീസ്,സുനിൽ കൊച്ചു മഠത്തിൽ, നൗഷാദ് കരിമ്പിൽ, അബ്ദുൽ കരീം വലിയപറമ്പിൽ, നൗഷാദ് കൊരട്ടി പറമ്പിൽ
തുടങ്ങിയവർ സംസാരിച്ചു.

+ There are no comments
Add yours