മുണ്ടക്കയത്ത് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Estimated read time 0 min read
Share :
മുണ്ടക്കയം: വാക്കു തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പോലീസ് പിടിയിൽ. വരിക്കാനി പുത്തൻപുരയ്ക്കൽ സുമേഷ് (42) മുണ്ടക്കയം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 10.30 തോടു കൂടിയായിരുന്നു സംഭവം. വീട്ടിലേക്കുള്ള വഴിയെ ചൊല്ലിയുള്ള വാക്കുതർക്കത്തിനി ടെ അമ്മയെ ചീത്ത വിളിക്കുകയും പിടിച്ചു തള്ളുകയും ചെയ്യുന്നത് കണ്ടു വീട്ടിൽ നിന്നും ഇറങ്ങി ഓടിവന്ന യുവാവിനെ പ്രതി വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരി ക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ കൈക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ കേസെടുത്ത് അന്വേഷ ണം നടത്തിയ മുണ്ടക്കയം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Share :

You May Also Like

More From Author

+ There are no comments

Add yours