മഴയും വെയിലും കൊള്ളാതെയുള്ള പൊൻകുന്നം പോലീസിന്റെ വാഹന പരിശോധന; കാത്തിരിക്കുന്നത് വലിയ അപകടം

പൊൻകുന്നം: ദേശീയപാത 183ല്‍ പൊൻകുന്നം ടൗണിൽ തണലുപറ്റിയുള്ള പൊൻകുന്നം പോലീസിൻ്റെ വാഹന പരിശോധന യാത്രക്കാർക്ക് ഭീഷണിയാകുന്നു. അ പകട സാധ്യതയേറെയുള്ള പൊൻകുന്നം സ്റ്റേഷനു മുൻപിലും പഴയ ചന്തയിലും ബസ് സ്റ്റാൻഡിന് മുൻപിലെ ആൽച്ചുവട്ടിലുമാണ് ആളുകളെ ബുദ്ധിമുട്ടിലാക്കിയു ള്ള തകൃതിയായ വാഹന പരിശോധന.
പൊൻകുന്നം സ്റ്റേഷനു മുൻപിലെ പരിശോധന ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നു. ദേശീയപാതയും സംസ്ഥാനപാതയും ഒരുമിക്കുന്ന ട്രാഫി ക് സിഗ്നലിന് മീറ്ററുകൾ മാത്രം അകലെയാണ് പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.ഇതിനു മുൻപിൽ പോലീസ് കൈകാണിക്കുമ്പോൾ വാഹനങ്ങൾ പെട്ടെന്ന് നി ർത്തേണ്ടി വരുന്നത് അപകടത്തിന് കാരണമാകുന്നു. റെഡ് സിഗ്നൽ വീഴുന്നതിന് മുൻപ് കടക്കാൻ ഒട്ടുമിക്ക സമയങ്ങളിലും വാഹനങ്ങൾ അമിതവേഗത്തിലാണ് കടന്നുപോകുന്നത്.ഇതോടൊപ്പമാണ് പാലാ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് സ്റ്റേഷനു മുന്നിൽ മറ്റൊരു വാഹനം നിർത്തിയിടുന്നത് കാണാൻ സാധിക്കാത്ത തും.
ഇവിടം വളവോട് കൂടിയ പ്രദേശമാണ്. യാതൊരു തടസ്സങ്ങളും ഇല്ലാത്ത സമയത്ത് പോലും ഇവിടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുന്നത് പതിവാണ്. അപ്പോഴാ ണ് പോലീസിൻ്റെ വകയായി അപകടം ഉണ്ടാക്കുന്നത്.അപകടത്തിൽ മൂന്നു ജീവനുകൾ പൊലിഞ്ഞ പഴയ ചന്തയിലാണ് ഹൈവേ പോലീസിന്റെ വക മറ്റൊരു പരി ശോധന കേന്ദ്രം.ദേശീയപാതയിൽ പൊൻകുന്നം ടൗണിൽ തണലുള്ള ഏകപ്രദേശം ഇവിടമാണ്.ഇതാണ് ഇവർ ഈ സ്ഥലം പരിശോധനയ്ക്കായി ഉപയോഗിക്കാൻ കാരണം. ഇവിടം ഇറക്കത്തോട് കൂടിയ പ്രദേശമാണ്.വാഹനങ്ങൾ അമിതവേഗത്തിലാണ് കടന്നുപോകുന്നത്. പോലീസിന്റെ പരിശോധനയ്ക്കായി കൈ കാണി ക്കുമ്പോൾ വാഹനങ്ങൾ പെട്ടെന്ന് നിർത്തുന്നു.ഇത് പുറകെ വരുന്ന വാഹനങ്ങളുമായി അപകടത്തിൽ പെടുന്നതിന് ഇടയാക്കുന്നു. ഹൈവോ പോലീസിൻ്റെ കൺ മുൻപിൽ ഇത്തരം അപകടങ്ങൾ പതിവാണ്. ആളുകൾക്ക് സുരക്ഷ എടുക്കേണ്ട പോലീസ് തന്നെ സുരക്ഷ ഇല്ലാതാക്കരുതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. തിര ക്കേറിയതും അപകടം നിറഞ്ഞതുമായ പ്രദേശങ്ങളിലെ വാഹന പരിശോധന ഒഴിവാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

+ There are no comments
Add yours