ആർക്കോ വേണ്ടി ഒരു കെട്ടിടം; കോടികൾ വെള്ളത്തിൽ

Estimated read time 1 min read

വർഷങ്ങൾ കഴിഞ്ഞിട്ടും ചിറക്കടവ് പഞ്ചായത്തിന്റെ കാർഷിക വിപണനകേന്ദ്രം തുറന്നുനൽകാൻ നടപടിയില്ല. 2020ൽ തുറന്ന വിപണന കേ ന്ദ്രമാണ് ഇപ്പോഴും പ്രവർത്തനരഹിതമായി കിടക്കുന്നത്. 2018ൽ തദ്ദേശ സ്വയംഭരണമന്ത്രിയായിരുന്ന എ.സി. മൊയ്‌തീനാണ് കാർഷിക വിപണന കേന്ദ്രത്തിനു തുടക്കമിട്ടത്. 2020 സെപ്റ്റംബറിൽ നിയമസഭാ തെര ഞ്ഞെടുപ്പിനു മുന്നോടിയായി പണി പൂർത്തിയാക്കാതെ കെട്ടിടം ഉദ്ഘാടനം ചെയ്തു. എ.സി. മൊയ്‌തീൻ തന്നെയായിരുന്നു ഉദ്ഘാ ടകൻ. കെട്ടിടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാക്കുമെന്നാണ് ഉദ്ഘാടനദിവസം അറിയിച്ചത്.

എന്നാൽ നാലു വർഷമാകാറായിട്ടും കെട്ടിടത്തിൻ്റെ നിർമാണം പൂർത്തിയാ ക്കിയിട്ടില്ല. ഇപ്പോൾ നിർമാണ പ്രവൃത്തികൾ നിലച്ച അവസ്ഥയിലാണ്. പഴയ പഞ്ചായ ത്ത് വ്യാപാര സമുച്ചയങ്ങൾ പൊളിച്ചുമാറ്റി പണിത കെട്ടിടം ഇപ്പോൾ ഒരു നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. കെട്ടിടത്തിലെ മുറികളിലെല്ലാം വെള്ളം കെട്ടിക്കിടന്നു വയറിംഗുകളെല്ലാം നശിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണ്. ചിലയിടത്ത് മാത്രം തറയിൽ ടൈൽ പാകിയിട്ടുണ്ട്. ഇതും പൊളിഞ്ഞു തുടങ്ങി. മുറിക ളുടെ ഷട്ടറുകൾ തുരുമ്പെടുത്ത് നശിക്കുന്ന സ്ഥിതിയാ .

മൂന്നു നിലകളിലായി 2,59,000 ചതുശ്ര അടി വിസ്തീർണത്തിലായിരുന്നു കെ ട്ടിടത്തിന്റെ നിർമാണം. അഞ്ച് കോടി രൂപയായിരുന്നു നിർമാണച്ചെലവു കണക്കാക്കി യിരുന്നത്. 52 മുറികളും മൂന്നു നിലകളിൽ ഹാളും വിശാലമായ പാർക്കിംഗ് സ്ഥലവും ഉൾപ്പെടെ വിഭാവനം ചെയ്‌ത കെട്ടിടത്തിൽ ഇപ്പോൾ ഉപയോഗിക്കാനാകുന്ന തു പാർക്കിംഗ് സ്ഥലം മാത്രമാണ്.പഞ്ചായത്തിനു ലക്ഷങ്ങൾ വാടക ലഭിക്കേണ്ട കെട്ടിടമാണ് പായലുപിടിച്ച് ന ശിച്ചുകൊണ്ടിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours