പെരുവന്താനം പഞ്ചായത്തിൽ ഒന്നും രണ്ടും വാർഡുകളിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പെരുവന്താനം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. വലിയ മുസ്ലിം പള്ളി റോഡ്, അമ്പലം ഭാഗം റോഡാണ് പൂർണ്ണമായി തകർന്നു കിടക്കുന്നത്.

സ്കൂൾ ബസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡ് ആണിത്. കാലാകാലങ്ങളായി പൊട്ടി തകർന്നു കിടക്കുന്ന പഞ്ചായത്ത് റോഡുക ളുടെ ശോചന അവസ്ഥ പരിഹരിക്കാൻ പെരുവന്താനം പഞ്ചായത്ത് ഭരണസമിതിക്ക് നാളിതു വരെ സാധിച്ചിട്ടില്ലന്നും അഞ്ചുവർഷം ഭരണത്തിൽ ഇരുന്ന കോൺ ഗ്രസ് പഞ്ചായത്ത് ഭരണസമിതി യാതൊരു വികസന പ്രവർത്തനങ്ങളും പഞ്ചായത്തിൽ നടത്തിയിട്ടില്ലന്നും യാതൊരു കാര്യപ്രാപ്തിയും ഇല്ലാത്ത പെരുവന്താനം ഗ്രാ മപഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്നും ബിജെപി പെരുവന്താനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് യശോദരൻ വി.റ്റി ആവശ്യപ്പെട്ടു.
ബിജെപി മണ്ഡലം കമ്മിറ്റി അംഗം സുഭാഷ്, ബിജെപി പെരുവന്താനം പഞ്ചായത്ത് സെക്രട്ടറി എം എസ് മോഹനൻ, ബിജെപി പഞ്ചായത്ത് മുൻ പ്രസിഡണ്ട് വിഷ്ണു രാജ്, ശരത്ത് വടക്കേൽ, സജിത്ത് കുഞ്ഞുമോൻ എന്നി നേതാക്കൾ പങ്കെടുത്തു.

+ There are no comments
Add yours