കാഞ്ഞിരപ്പള്ളി തന്പലക്കാട് അഞ്ചാംമൈൽ നെല്ലാംതടം അഗസ്റ്റിന്‍റെ പറന്പിന് തീപി ടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. നാട്ടുകാരാണ് പറന്പിന് തീപിടിച്ചത് ആദ്യം കണ്ടത്. തുടർന്ന് കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സിൽ വിവരമറിയിക്കു കയായിരു ന്നു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തതയില്ലെന്ന് ഫയർ ഫോഴ്സ് ഉദ്യോഗ സ്ഥർ അറിയിച്ചു. കാഞ്ഞിരപ്പള്ളി അസിസ്റ്റന്‍റ് ഫയർ സ്റ്റേഷൻ ഓഫീസർ ബിനു സെബാ സ്റ്റ്യന്‍റെ നേത്യത്വത്തിലുള്ള സംഘമാണ് തീണയച്ചത്.