പുത്തന്‍കൊരട്ടി: സെന്റ് ജോസഫ്‌സ് പുത്തന്‍പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസി ന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ നാളെ (6-2-25) മുതല്‍ ഒമ്പതു വരെ നടക്കുമെന്ന് വികാരി ഫാ. ചാക്കോച്ചന്‍ ചാത്തനാട്ട് അറിയിച്ചു. നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, തുടര്‍ന്നു നടക്കുന്ന വിശുദ്ധകുര്‍ബാനയ്ക്ക് ഫാ. തോമസ് മുളങ്ങാശേരില്‍, ഫാ. സാമുവല്‍ മറ്റക്കര ത്തുണ്ടിയില്‍, ഫാ. ജോസഫ് ഏറത്ത് എന്നിവര്‍ കാര്‍മികത്വം വഹിക്കും.തുടര്‍ന്ന് വചനപ്രഘോഷണം – ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒഎഫ്എം.

ഏഴിന് വൈകുന്നേരം 4.40ന് ജപമാല, അഞ്ചിന് മരിച്ചവര്‍ക്കുവേണ്ടി വിശുദ്ധകുര്‍ബാന, സന്ദേശം – റവ.ഡോ. കുര്യന്‍ താമരശേരി, തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശ നം, നേര്‍ച്ച, വാഹന വെഞ്ചെരിപ്പ്. എട്ടിന് രാവിലെ ആറിന് ജപമാല, 6.30ന് വിശുദ്ധകുര്‍ബാന, വൈകുന്നേരം 4.30ന് വിശുദ്ധകുര്‍ബാന – ഫാ. ബ്രിജേഷ് പുറ്റുമണ്ണില്‍, 6.30ന് ഓരുങ്കല്‍ പന്തലിലേക്ക് പ്രദക്ഷിണം, സന്ദേശം – ഫാ. റോബിന്‍ തെക്കേല്‍, 8.30ന് സമാപനാശീര്‍വാദം, ഫ്യൂഷന്‍.
ഒമ്പതിന് രാവിലെ 6.10ന് ജപമാല, 6.30ന് വിശുദ്ധകുര്‍ബാന – ഫാ. തോമസ് തുരുത്തിപ്പള്ളില്‍, 9.30ന് ആഘോഷമായ റാസ കുര്‍ബാന. ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്ക ല്‍, ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍, ഫാ. ബിബിന്‍ പുളിക്കക്കുന്നേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 12ന് സിവൈഎംഎ പന്തലിലേക്ക് പ്രദക്ഷിണം, 12.30ന് സ്‌നേഹവിരുന്ന്, രാത്രി ഏഴിന് മ്യൂസിക്കല്‍ വിഷ്വല്‍ മെഗാഷോ.

+ There are no comments
Add yours