പൊൻകുന്നം: കേരള സ്റ്റാർട്ട് അപ്പ് മിഷൻ എറണാകുളം ഫാബ് ലാബിൽ വെച്ച് പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടത്തിയ ടിങ്കർ ഫെസ്റ്റിൽ നവീന ആശയം പ്രദർശിപ്പിച്ച് പനമറ്റം ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികൾ. സ്‌കൂളിലെ ടിങ്കർ ലാബിൽ തയ്യാറാക്കിയ പ്രൊജക്റ്റ് ആണ് കുട്ടികൾ അവതരി പ്പി ച്ചത്.

രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തത് മൂലം സംഭവിക്കുന്ന അപകടങ്ങൾ കുറക്കുന്നതിനുള്ള ഒരു പരിഹാര മാർഗ്ഗം ആണ് കുട്ടികൾ അവതരിപ്പിച്ചത്. എതിർവശത്തു വരുന്ന വാഹനങ്ങളുടെ ലൈറ്റ് നമ്മുടെ വാഹനത്തിലെ സെൻസറിൽ പതിക്കുമ്പോൾ വാഹനത്തിന്റെ ലൈറ്റ് സ്വയം ഡിം ആ കും. വാഹനങ്ങളിലെല്ലാം ഈ സംവിധാനം ചെയ്താൽ രാത്രികാലങ്ങളിലെ അപകടങ്ങൾ കുറയ്ക്കുവാൻ സാധിക്കും.
ആരുഷ് ഗോപകുമാർ, ശ്രീഹരി ആർ പിള്ള, ശ്രീഹരി രഞ്ജിത്ത്, അന്നു മരിയ ജോസ്, നൗറിൻ ബിൻത് റഫീഖ് എന്നീ കുട്ടികളാണ് ടിങ്കർ ഫെസ്റ്റിൽ പങ്കെടുത്തത്. ടിങ്കറിങ് ലാബിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഷിജിന റഹീം എന്ന അധ്യാപികയാണ്. 2021 ൽ ആണ് പനമറ്റം സ്‌കൂളിൽ ടിങ്കറിങ് ലാബ് അനുവ ദിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, റോബോട്ടിക്‌സ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. യുപി വിഭാഗം കുട്ടികൾക്കായി ക്രീയേറ്റീവ് കോർണർ സ്‌കൂളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.വയറിങ്, പ്ലംബിങ്, വെൽഡിങ്, കൃഷി, എംബ്രോയ്ഡ്റി, ഫാബ്രിക് പെയിന്റിംഗ്, തയ്യൽ തുടങ്ങിയ 29 ഇനങ്ങളിൽ കുട്ടി കൾക്ക് പരിശീലനം നൽകുന്നുണ്ട്.

+ There are no comments
Add yours