മണിമലയാറ്റില്‍ താഴത്തുവടകര ചിറയ്ക്കല്‍പാറ ഭാഗത്ത് മണിമലയാറിനു കുറുകെ കോട്ടയം – പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതിന് 20.22 കോടി ഭരണാനു മതി ലഭിച്ച പുതിയ പാലം നിര്‍മ്മാണമാരംഭിച്ചതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. 17 കോടി രൂപയ്ക്കാണ് അന്തിമ സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ള ത്. ഏതെങ്കിലും ഘട്ടത്തില്‍ തുക അപര്യാപ്തമായി വന്നാല്‍ ഭരണാനുമതി തുക പൂര്‍ണമായും ഉപയോഗിക്കാനുമാകും. പത്തനാട് കുളത്തൂര്‍മൂഴി താഴത്തുവടകര റോഡ് ബിഎം ബിസി നിലവാരത്തില്‍ നിര്‍മ്മാണവും ഈ പാലവും പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളുടെ വര്‍ഷങ്ങളോളമായുള്ള ആവശ്യത്തിന് പരിഹാ ര മാകും. 151.6 മീറ്റര്‍ നീളത്തില്‍ 11.05 മീറ്റര്‍ വീതിയിലുമുള്ള പാലത്തില്‍ 7.5 മീറ്റര്‍ വീതിയിലാണ് ടാറിങ്ങ്.

ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയുമുണ്ട്. പദ്ധതി സംബന്ധിച്ച് സോയില്‍ ഇന്‍വെസ്റ്റിഗേഷനു ശേഷം എസ്റ്റിമേറ്റ് തയാറാക്കുന്ന ഘട്ടത്തില്‍ മ ണിമലയാറ്റില്‍ 2021 ഒക്‌ടോബറില്‍ ഉണ്ടായ വെള്ളപ്പൊക്കം കൂടി കണക്കിലെടുത്ത് പുതിയ പാലം ഉയര്‍ത്തിയാണ് നിര്‍മ്മിക്കുന്നത്. താഴത്തുവടകര ഹയര്‍ സെക്ക ന്‍ഡറി, നിര്‍ദ്ദിഷ്ട സര്‍ക്കാര്‍ നഴ്‌സിങ് കോളേജ്, സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള നിര്‍ദ്ദിഷ്ട ഭിന്നശേഷി ഗ്രാമം ഉള്‍പ്പെടെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, പടയണിക്ക് പേരുകേട്ടതും ശബരിമല പരമ്പരാഗത റോഡിലെ പ്രധാന ഇടത്താവളക്ഷേത്രവുമായ കോട്ടാങ്ങല്‍ ക്ഷേത്രം തുടങ്ങിയ പ്രധാ നപ്പെട്ട സ്ഥാപനങ്ങളിലേക്കും മല്ലപ്പള്ളി, വായ്പ്പൂര്‍, കോട്ടാങ്ങല്‍, ചുങ്കപ്പാറ, എരുമേലി പ്രദേശങ്ങളിലേക്കും ഏറ്റവും ചുരുങ്ങിയ ദൂരത്തില്‍ ഇതിലൂടെ എത്തിപ്പെടാ ന്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കങ്ങഴ, വെള്ളാവൂര്‍, കുളത്തൂര്‍മൂഴി എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സാധിക്കും.
നിലവില്‍ എട്ടുകിലോമീറ്ററോളം ചുറ്റി സഞ്ചരിച്ചാണ് ഇവിടങ്ങളിലെത്തുന്നത്. ഏക ആശ്രയമായിരുന്ന ജലസേചന വകുപ്പിന്റെ കടത്തുവള്ളം ഇപ്പോള്‍ നിലച്ചിരി ക്കുകയുമായിരുന്നു. ജലസേചന വകുപ്പിന്റെ തന്നെ കോസ് വേ എന്ന ആശയം വളരെ മുമ്പ് തന്നെ ആലോചിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ സാധി ച്ചിരുന്നില്ല. തുടര്‍ന്ന് പുതിയ പാലം എന്ന ആവശ്യമുന്നയിച്ച് ധനവകുപ്പിനും പൊതുമരാമത്ത് വകുപ്പിനും നിരന്തരം നിവേദനങ്ങളും നിയമസഭയില്‍ സബ്മിഷനും ചീഫ് വിപ്പ് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ധനകാര്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പരിഗണനയില്‍ 2022-23 സാമ്പത്തികവര്‍ഷത്തെ സംസ്ഥാന ബജ റ്റില്‍ 20 ശതമാനം തുക അനുവദിച്ച പദ്ധതികളുടെ പട്ടികയില്‍ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലേക്ക് അനുവദിച്ച ഏക പദ്ധതിയായി ഇത് ഉള്‍പ്പെടുത്തി. മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പൈലിങ് ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും മഴക്കാലമാരംഭിച്ചാല്‍ തടസമില്ലാതെ സ്പാന്‍ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാ ക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയി ച്ചു.

+ There are no comments
Add yours