വയനാട്ടിലെ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടമായ ദുരിതബാധിതർക്ക് കാരുണ്യ ഹസ്തവുമായി ഔർ ലേഡി ബസുകളുടെ കാരുണ്യ യാത്രാ . കോട്ടയം നെടുംകണ്ടം കട്ടപ്പന റൂട്ടിലും കോട്ടയം എരുമേലി റൂട്ടിലും ഓടുന്ന രണ്ട് ബസുകളുടെ ചൊവ്വാഴ്ച്ചത്തെ കളക്ഷൻ തുകയാണ് ഇതിനായി മാറ്റി വെച്ചത്. ഏതാണ്ട് 50,000 രൂപ ഇരു ബസുകളിലുമായി കളക്ഷൻ ലഭിച്ചു. ഇത് കെ.സി.ബി.സി നിർമ്മിച്ച് നൽകുന്ന വീടുകളുടെ നിർമാണത്തിനായി കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലെ ചെങ്കൽ തി രുഹൃദയ ദേവാലയം വഴി നൽകുവാനാണ് തീരുമാനം

മുമ്പും നാട്ടിലെ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്കായി ഔർ ലേഡി മോട്ടോഴ്സ് കാരുണ്യ യാത്രകൾ നടത്തിയിട്ടുണ്ട്.

+ There are no comments
Add yours