വ്യാജ പ്രചരണത്തിലൂടെ തങ്ങളെ തകർക്കാനുള്ള ശ്രമമാണുണ്ടായതെന്ന് ഫാസ് അറേബ്യൻ റസ്റ്റോറൻ്റ് ഉടമ

Estimated read time 1 min read
Share :

വ്യാജ പ്രചരണത്തിലൂടെ തങ്ങളെ തകർക്കാനുള്ള ശ്രമമാണുണ്ടായതെന്ന് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ ഫാസ് അറേബ്യൻ റസ്റ്റോറൻ്റ് ഉടമ.ഭക്ഷണ സാധനങ്ങളിൽ യാതൊരു മായവും ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. എന്നിട്ടും ഈ രീതിയിലാണ് വാർത്തകൾ പ്രചരിപ്പിക്ക പ്പെട്ടത്. ഇതിന് പിന്നിൽ ചിലരുടെ തല്പര്യങ്ങളുണ്ടായിരുന്നു. ഹോട്ടലിൽ ശുചിത്വമുറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും ഹെൽത്ത് കർഡ് എടുത്തിരുന്നു.വെള്ളത്തിലെ ബാക്ടീരിയയുടെ സാന്നിധ്യമായിരിക്കാം ചിലർക്ക് ശാ രീരിക അസ്വസ്ഥതകൾ ഉണ്ടാകാൻ കാരണമായത്. ഇത് കണ്ടെത്താൻ കഴിയാതിരുന്നത് തങ്ങളുടെ മനപൂർവ്വമായ കുറ്റമല്ല. സ്വാകാര്യ ലാബിൽ നിന്നും ലഭിച്ച തെ റ്റായ റിസൾട്ടാണ് പ്രശ്നങ്ങൾക്ക് കാരണമായത്.ഇവർക്കെതിരെ നിയമ നടപടിയടക്കം ആലോചിച്ച് വരികയാണ്. ഇപ്പോൾ കൂടുതൽ ഫിൽട്ടറിംഗ് സംവിധാനമടക്കം സ്ഥാപിച്ച് വെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പു വരുത്തിയാണ് ഹോട്ടൽ വീണ്ടും തുറന്നിരിക്കുന്നത്. രേഖകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാം.

കേരള വാട്ടർ അതോറിറ്റിയുടെ ലാബിൽ നടത്തിയ പരിശോധനയിലൂടെയാണ് ഹോട്ടലിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ഗുണമേന്മ ഉറപ്പാക്കിയിരിക്കുന്നത്. ആ രോഗ്യ വകുപ്പധികൃതരുടെ എല്ലാ മാനദണ്ഡങ്ങളും കൃത്യമായി എക്കാലവും പാലിച്ചിട്ടുണ്ടെന്നും ,ശുചിത്വ കാര്യത്തിലടക്കം ഇത് തുടരും. തുടക്കകാലത്തെ അതേ രുചിയും ഗുണമേന്മയും ഹോട്ടലിലെ എല്ലാ വിഭവങ്ങളുടെയും കാര്യത്തിൽ എക്കാലവും ഉണ്ടാകുമെന്നും മാനേജ്മെൻ്റ് അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours