കോരുത്തോട്: സെൻ്റ് ജോർജ് പബ്ലിക് സ്കൂളിൽ ഓണാഘോഷം നടന്നു. മിന്നിച്ചോണം എന്ന് പേരിട്ട ആഘോഷ പരിപാടികൾ സ്കൂൾ മാനേജർ ഫാ.സക്കറിയാസ് ഇല്ലി ക്കമുറി ഉദ്ഘാടനം ചെയ്തു. ഓണം മതങ്ങൾക്കപ്പുറം മനുഷ്യമഹത്വത്തിൻ്റെയും സമത്വത്തിൻ്റെയും ആഘോഷമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുമയുടെ ഓർ മ്മകൾഉന്നർത്തി കുട്ടികളും അധ്യാപകരും ഒരുമിച്ച് അവതരിപ്പിച്ച മെഗാ തിരുവാതിരയും നാടൻ പാട്ടും കാണികൾക്ക് വ്യത്യസ്ഥമായ ഒരു അനുഭവം പ്രഭാനം ചെ യ്തു. തുടർന്ന് കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മതസരങ്ങൾ സംഘടിപ്പിച്ചു. ഒരുമയുടെ സന്ദേശം ഊട്ടി ഉറപ്പിച്ച് എല്ലാവരും ഒരുമിച്ച് പരമ്പരാഗത ശൈലിയി ൽ ഓണ സദ്യയുണ്ടത് കുട്ടികൾക്ക് പുതിയ അനുഭവമായി.

ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ വടം വലി മത്സരവും നടത്തി. ആഘോഷ പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പാൾ ഫാ. മനു കെ മാത്യു , സ്റ്റാഫ് സെക്രട്ടറി രഘു കെ.എസ്. പി.ടി എ പ്രസിഡൻ്റ് സെബാസ്റ്റ്യൻ ജോസഫ് പി.ടി എ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നല്കി.

+ There are no comments
Add yours