ഷില്ലോങ്ങ് മാർട്ടിൻ ലൂഥർ ക്രിസ്ത്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ന്യൂറോ സൈക്കോളജിയിൽ ഡോക്ടറേറ്റ് നേടി മലയാളി യുവാവ്. പാലാ പാഴൂർ സ്വദേശിയായ ഡോ. ബിബിൻ ജോസ് ആണ് അപൂർവ്വ നേട്ടത്തിനുടമയായത്.സി.ബി.ടി. എന്ന മനഃശാസ്ത്ര ചികിത്സാ മാർഗങ്ങളിലൂടെ പ്രമേഹരോഗികളിൽ മരുന്ന് തുടങ്ങാതെ യുള്ള ചികിത്സയും മനഃശാസ്ത്ര ചികിത്സാ മാർഗങ്ങളിലൂടെ ലൈംഗിക പ്രശ്‌നങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതും പ്രധാന വിഷയമാക്കിയാണ് ന്യൂറോ സൈ ക്കോളജിയിൽ ഡോ. ബിബിൻ ഡോക്ടറേറ്റ് സ്വന്തമാക്കിയത്.
അല്ലർജി മാറ്റുന്ന നൂതന അലോപ്പതി ചികിത്സയായ ഇമ്മ്യൂണോതെറാപ്പിയിൽ സ്‌പെഷ്യലിസ്റ്റാണ് ഇദ്ദേഹം.

+ There are no comments
Add yours