സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ ശനിയാഴ്ച പൊടിമറ്റം സെന്റ്‌ ജോസഫ്സ് പാരീഷ് ഹാളിൽ

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി : വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും പൊടിമറ്റം സെന്റ്‌ ജോസഫ്സ് ഇടവക പി.ഡി.സിയും കോട്ടയം മെഡിക്കൽ കോളേജും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ ശനിയാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ വരെ പൊടിമറ്റം സെന്റ്‌ ജോസഫ്സ് പാരീഷ് ഹാളിൽ നടക്കും. പൊതുയോഗം പാറ ത്തോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ ശശികുമാർ ഉദ്ഘാടനം ചെയ്യും.

ഇടവക വികാരിയും പി.ഡി.സി പ്രസിഡന്റുമായ  ഫാ. സജി പൂവത്തുകാട് അധ്യക്ഷത വഹിക്കും. വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. അഗസ്റ്റിൻ മേച്ചേരിയിൽ മുഖ്യപ്രഭാഷണം നടത്തും. പി.ഡി.സി. മേഖലാ പ്രസിഡന്റ് ഫാ. വർഗീസ് ആലുങ്കൽ, വാർഡംഗം  ജോണിക്കുട്ടി എബ്രഹാം മഠത്തിനകം,  പി.ഡി.സി സെക്രട്ടറി ജെയിംസ് കണ്ടത്തിൽ, ഇടവക സമിതി സെക്രട്ടറി ബെന്നി പാമ്പാടിയിൽ എന്നിവർ പ്രസംഗിക്കും. കെ.സി.വൈ.എം. പൊടിമറ്റം യൂണിറ്റ് പ്ര സിഡന്റ്‌ ജിസ്സ് മാത്യുവിന്റെ നേതൃത്വത്തിൽ നേത്രദാന സമ്മതപത്രം കൈമാറും. തുടർന്ന് മെഡിക്കൽ കോളേജിലെ വിദഗ്ധരായ  ഡോക്ടർമാർ  നേത്രപക്ഷാചരണ ബോധ വത്കരണ ക്ലാസ് നയിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours