ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കോരുത്തോട് പഞ്ചായത്തിലെ 12 വാർഡുകളിലായി 20 ലക്ഷം രുപ മുടക്കി 20 മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. ജില്ലാ പ ഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ്റെ ശ്രമഫലമായിട്ടാണ് ഇത് സ്ഥാപിച്ചത്. കോരുത്തോട് സി കേശവൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചട ങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജാൻസി സാബു അധ്യക്ഷമായി.
കോസടിസ്കൂൾ ജംഗ്ഷൻ, മൈനാക്കുളംഭാഗം മഹാവിഷ്ണു ക്ഷേത്രം, ചെന്നാപാറത്താഴെ, പനക്കച്ചിറ ചകിരിമേട്, ചിന്താസദനം കടഭാഗം, ചാലിൽപടി,പശ്ചിമ ക്ഷേ ത്രം, കൊട്ടാരകട, പുളിന്താനം പടി, 116 കുരിശുപള്ളി ഭാഗം, പള്ളിപ്പടിചെത്തിമറ്റം, കുഴിമാവ് പാലംകവല, തോപ്പിൽകടവ് പാലം പടി, പള്ളിപ്പടി ബാങ്ക് പടി, കോരു ത്തോട് ധർമ്മശാസ്ത്രാക്ഷേത്രം പടി, സി കേശവൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ ഭാഗം, മുപ്പതിൽപടി പാലം, ചണ്ണപ്ലാവ് ദേവി ക്ഷേത്രo പടി എന്നിവിടങ്ങളി ലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.

+ There are no comments
Add yours