കാഞ്ഞിരപ്പളളി : സൂഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളുടെ അഭിവ്യദ്ധിയും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധ തികള്‍ ആവഷ്ക്കരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് നേത്യത്വം നല്‍കുമെന്ന് പ്രസിഡന്‍റ് അജിത രതീഷ്.വിവിധ മേഖലകളിലെ വിദ്ഗദരെ ഉള്‍പ്പെടുത്തി സമഗ്രമായ മാ ര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ എം.എസ്.എം.ഇ കളുടെ പ്രവര്‍ത്തന പരവും,നിയന്ത്രണ പരവും,സാമ്പത്തിക പരവുമായ അവസ്ഥ മെച്ചപ്പെടുത്തുക, സംരഭകര്‍ അഭിമൂഖി കരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുക,അവരുടെ സംശങ്ങള്‍ ദൂരികരിക്കുക എന്നിവയാണ് ഈ ക്ലിനിക്കിലൂടെ ലക്ഷ്യമിടുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥിരം സമതി ചെയര്‍മാന്‍ റ്റി.ജെ മോഹനന്‍,ജില്ല വ്യവസായ ഓഫീ സര്‍ രാകേഷ് വി.ആര്‍,ബി.ഡി.ഒ സജീഷ്.എസ്,താലൂക്ക് വ്യവസായ ഓഫീസര്‍ കെ.കെ ഫൈസല്‍,ജി.എസ്.ടി ഓഫീസര്‍ അന്‍സാര്‍ പി.എ,ഭക്ഷ്യ സുരക്ഷ ഓഫീസ ര്‍ ഡോ.തെരസ്ലിന്‍ ലൂയിസ് അമ്പിളി ഭാസ്കരന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

+ There are no comments
Add yours