അമിത പലിശയക്കു പണം കടം നൽകി; അച്ഛനെയും മകനെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു

Estimated read time 0 min read
Share :
അമിത പലിശയക്കു പണം കടം നൽകി വരുന്നുവെന്ന പരാതിയിൽ അച്ഛനെയും മകനെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. പാറത്തോട് പുൽക്കുന്ന് നട യിൽ മാത്യു (74) മകൻ ജോമോൻ (47) എന്നിവരെയാണു കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ജി.ശ്യാംകുമാറിനു  ലഭിച്ച രഹ സ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6.23 ലക്ഷം രൂപയും വാഹനങ്ങളുടെ ആർസി ബുക്ക് ഉൾപ്പെടെ ഒട്ടേറെ രേഖകളും പൊലീസ് കണ്ടെടുത്തു. ഇരുവർക്കുമെതിരെ മണി ലെ‍ൻഡിങ് ആക്ട് പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാ ക്കി. എസ്എച്ച്ഒ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ സുനേഘ്, സിപിഒ മാരായ വിമൽ,ശ്രീരാജ്, അരുൺ എന്നിവരാണ് പരിശോധന നടത്തിയത്.
Share :

You May Also Like

More From Author

+ There are no comments

Add yours