പട്ടയം ഇല്ലാത്ത കീച്ചമ്പാറയിലെ കുടുംബങ്ങൾക്ക് പട്ടയം ലഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കേ രള കോൺഗ്രസ് (എം) മുണ്ടക്കയം മണ്ഡലം കൺവെൻഷനുകളുടെ ഭാഗമായി കീച്ചമ്പാറ മേഖല കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരു ന്നു അദ്ദേഹം. ആറ്റുപുറം പോക്ക് ഭൂമി തരം മാറ്റിയാണ് പട്ടയം നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. മേഖലാ പ്രസിഡണ്ട് അരുൺ വടുതല അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് ചാർലി കോശി, സംസ്ഥാന കമ്മിറ്റി അംഗം തങ്കച്ചൻ കാരക്കാട്ട്, ടോമി എബ്രഹാം, ചാക്കോ ടി.ജെ, സാബു ജോർജ്, അനിയാച്ചൻ മൈലപ്ര, സോ ളി ജോസഫ്, സുധീഷ്, മനു, പീറ്റർ എന്നിവർ പ്രസംഗിച്ചു.

+ There are no comments
Add yours