കോരുത്തോട്ടിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു

Estimated read time 0 min read
Share :
കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെ ഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു. കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെൻ്ററിൽ വച്ചു നടന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഗൈനക്കോള ജി, ശിശുരോഗം, അസ്ഥിരോഗം, ഇഎൻടി, ശ്വാസകോശ രോഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു.
ഫിസിയോതെറാപ്പി വിഭാഗത്തിൻ്റ വിവിധ സേവനങ്ങളും രക്തഗ്രൂപ്പ് നിർണ്ണയം, പ്രമേഹ പരിശോധന, കൊളസ്ട്രോൾ പരിശോധന തുടങ്ങിയ ലാബ് സേവനങ്ങളും ക്യാമ്പിനോടനുബന്ധിച്ച് സൗജന്യമായി ലഭ്യമാക്കി. മെഗാ മെഡിക്കൽ ക്യാമ്പ് കോരുത്തോട് സെൻ്റ് ജോർജ് പള്ളി അസി. വികാരി ഫാ. നോയൽ കളപുരയ്ക്കൽ  ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ഫാ.ദീപു പുത്തൻപുരക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കരുണാഭവൻ മെഡി ക്കൽ സെൻ്റർ അഡ്മിനിസ്ട്രേറ്റർ സി. ക്ലെറിൻ സ്വാഗതം ആശംസിച്ചു. ആരാധന സന്യാസിനി സമൂഹം കാഞ്ഞിരപ്പള്ളി പ്രൊവിഷ്യൾ സി. അമല കിടങ്ങത്താഴെ മു ഖ്യപ്രഭാഷണം നടത്തി.
ഗ്രാമീണ മേഖലയായ കോരുത്തോട്ടിലെയും സമീപപ്രദേശങ്ങളിലും മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സയുടെ അപകട ങ്ങൾ ഒഴിവാക്കി മികച്ച ചികിത്സ നേടുവാനുള്ള അവസരം നൂറുകണക്കിന് ആളുകൾ പ്രയോജനപ്പെടുത്തി. മെഗാ മെഡിക്കൽ ക്യാമ്പിന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അസി. ഡയറക്ടർ ഫാ. ആൻ്റോ ആൻഡ്രൂസ് പേഴുംകാട്ടിൽ, കരുണാഭവൻ മെഡിക്കൽ സെൻ്റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ  ക്ലെറിൻ എന്നിവർ നേതൃ ത്വം നല്കി.
Share :

You May Also Like

More From Author

+ There are no comments

Add yours