വയോദികയിൽ നിന്നും ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ, സഹായ ഹസ്തവുമായി വിദേശ മലയാളി

Estimated read time 1 min read

വയോദികയിൽ നിന്നും ലോട്ടറി തട്ടിയെടുത്ത സംഭവത്തിൽ, ലോട്ടറി വിൽപ്പനക്കാരിയായ രമണിക്ക് സഹായ ഹസ്തവുമായി വിദേശ മലയാളി. 50 രൂപ വിലയുള്ള 30 ടിക്കറ്റുകളുടെ വിലയായ 1500 രൂപയാണ് വിദേശത്ത് ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിയായ റോയി അഗസ്റ്റിൻ കാഞ്ഞിരപ്പള്ളി റിപ്പോർട്ടേസ് വാർത്തയേ തുടർന്ന് ഇവർ ക്ക് പണം നൽകുവാനായി കാഞ്ഞിരപ്പള്ളി സ്വദേശിയായ സാൻ്റി വർക്കിക്ക് അയക്കുകയായിരുന്നു.  ദിവസേന ലോട്ടറി കടം വാങ്ങി കച്ചവടം ചെയ്തു വരുമാനം കണ്ടെത്തുന്ന രമണിക്ക് ഈ തുക വലുതായിരുന്നു. ചെറുതെങ്കിലും സഹായിക്കാൻ മനസ് കാണിച്ച റോയിക്ക് ബിഗ് സല്യൂട്ട്.

വീഡിയോ കാണുവാൻ.. 👇👇

കഴിഞ്ഞ ദിവസത്തെ സംഭവം ഇങ്ങനെ.. 👇👇

കാഞ്ഞിരപ്പള്ളിയിൽ രോഗബാധിതയായ വയോധികയിൽ നിന്നും ലോട്ടറി തട്ടിയെടുത്തതായി പരാതി.നടന്ന് ലോട്ടറി വ്യാപാരം നടത്തുന്ന ചെറുവള്ളി കാവുംഭാ ഗം കദളിക്കാട്ട് വീട്ടിൽ രമണി കൃഷ്ണൻകുട്ടിയാണ് തട്ടിപ്പിന് ഇരയായത്. ഇരുചക്ര വാഹനത്തിൽ എത്തി ആൾ രമണിയിൽ നിന്നും ടിക്കറ്റ് വാങ്ങി നോക്കുന്നതിനിട യിൽ 50 രൂപയുടെ മുപ്പത് ലോട്ടറി തട്ടിപ്പറിച്ചു കൊണ്ട് കടന്ന് കളയുകളയുകയായിരുന്നു.
നടന്ന്  ലോട്ടറി വില്പന നടത്തി ഉപജീവനം കഴിഞ്ഞു വരുന്നയാളാണ് ചെറുവള്ളി കാവുംഭാഗം കദളിക്കാട്ട് വീട്ടിൽ രമണി കൃഷ്ണൻകുട്ടി. കാഞ്ഞിരപ്പള്ളി പൂതക്കുഴി വെച്ചാണ് ഇവരിൽ നിന്നും 50 രൂപ വിലയുള്ള 30 ഓളം ലോട്ടറി മോഷ്ടിച്ചുകൊണ്ട് മോഷ്ടാവ് കടന്നു കളഞ്ഞത്.ഇരു ചക്രവാഹനത്തിൽ എത്തിയ ആൾ ലോട്ടറി വാ ങ്ങുന്നതിനായി രമണി സമീപിച്ചു.തുടർന്ന് 2 ലോട്ടറി വാങ്ങി.അതിന് ശേഷം വയോധികയുടെ പക്കലുണ്ടായിരുന്നു 78 ലോട്ടറികൾ നോക്കാനായി വാങ്ങി. ഇതിൽ നിന്ന് കുറച്ച് ലോട്ടറി എടുത്ത് പേഴ്സിൽ വക്കുകയും വയോധികയെ തട്ടിമാറ്റി വണ്ടി വിട്ട് പോകുകയുമായിരുന്നു.വെരിക്കോസ് മൂലം നടക്കാൻ പോലും  പാട് പെടു ന്ന രമണി പുറകേ ഓടിയെങ്കിലും മോഷ്ടാവിനെ പിടികിട്ടിയില്ല.
മുൻപ് പൊൻകുന്നം KVMS ഭാഗത്ത് വച്ച് സമാന രീതിയിലുള്ള തട്ടിപ്പിന് ഇരയായിരുന്നു.അന്ന് 60 ലോട്ടറി നഷ്ടപ്പെട്ടിരുന്നു. ലോട്ടറി വില്പനയാണ് ഇവരുടെ ഏക വരുമാനമാർഗ്ഗം.2 ഹോൾസെയിൽ കടകളിൽ നിന്നും, സ്വകാര്യ വ്യക്തിയിൽ നിന്നും കടമായിട്ടാണ് ലോട്ടറി എടുക്കുന്നത്. പിന്നീട് ഇത് വിറ്റ് കിട്ടുന്ന തുക ഉപയോഗിച്ച് കടം തീർക്കുന്നതാണ് പതിവ്. എന്നാൽ ഇത്തവണ കSo വാങ്ങിയ തുക എങ്ങനെ നല്കുമെന്ന സങ്കടത്തിലാണ് രമണി. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് നാല് ഓപ്പറേഷനും,വെരിക്കോസ് മൂലം നടക്കാനും കഴിയാത്ത സ്ഥിതിയാണ് ഇവർക്ക്.

You May Also Like

More From Author

+ There are no comments

Add yours