ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല:ജനറൽ ബോഡിയും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും

Estimated read time 1 min read
Share :

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖല: വാർഷിക ജനറൽ ബോഡിയും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു..

കാഞ്ഞിരപ്പള്ളി: ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ വാർഷിക ജനറൽ ബോഡി സമ്മേളനവും 2026-28 വർഷത്തേക്കുള്ള പുതിയ  ഭാരവാഹിക ളുടെ തിരഞ്ഞെടുപ്പും ആനക്കല്ല് ദാറുൽ ഉലൂം മദ്റസയിൽ വെച്ച് നടന്നു. ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പാങ്ങോട് എ ഖമറുദ്ദീൻ മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്റും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന ഉപാധ്യക്ഷനുമായ സയ്യിദ് മുത്തുക്കോയ തങ്ങൾ ചടങ്ങിൽ മു ഖ്യപ്രഭാഷണം നിർവഹിക്കുകയും തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.

ആനക്കല്ല് മുഹിയിദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റ് പി എം മുഹമ്മദ് സാദിഖ് പുതുപ്പറമ്പിൽ, മുഫത്തിഷ് ഷംസുദ്ദീൻ മൗലവി എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സം സാരിച്ചു. ചടങ്ങിൽ മേഖലയുടെ വാർഷിക റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. പരീക്ഷാ ബോർഡ്, ക്ഷേമനിധി ബോർഡ് റിപ്പോർട്ടുക ൾ എന്നിവയും യോഗം വിലയിരുത്തി. മദ്റസ വാർഷിക പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ചടങ്ങിൽ അവാർഡുകളും മൊമെ ന്റോകളും വിതരണം ചെയ്തു.

2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗം തിരഞ്ഞെടുത്തു. മുഹമ്മദ് ഷിബിലി മൗലവി പ്രസിഡന്റായും, എം എ സിറാജുദ്ദീൻ ജനറൽ സെക്രട്ടറിയായും, കെ എച്ച് അബ്ദുസമദ് ട്രഷററായും ചുമതലയേറ്റു. മാറുന്ന കാലഘട്ടത്തിനനുസരിച്ച് മതവിദ്യാഭ്യാസ രംഗത്ത് കൂടുതൽ ക്രിയാത്മകവും നൂതനവുമായ മാറ്റങ്ങൾ കൊണ്ടുവരാൻ ത ങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് നവഭാരവാഹികൾ വ്യക്തമാക്കി. മതപഠനത്തോടൊപ്പം സദാചാരബോധവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു തലമുറയെ വാർത്തെടു ക്കുന്നതിൽ മുഅല്ലിമീങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും, അധ്യാപകരുടെ ക്ഷേമം ഉറപ്പുവരുത്താനും പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ ഭരണസ മിതി മുൻഗണന നൽകുമെന്നും നേതൃത്വം അറിയിച്ചു. മേഖലയിലെ വിവിധ മദ്റസകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും മതവിദ്യാഭ്യാസ രംഗത്തെ വെല്ലുവിളിക ളെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ മറികടക്കുന്നതിനും ഊന്നൽ നൽകുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours