അതിജീവന യാത്രക്ക് സ്വീകരണം നൽകി

Estimated read time 0 min read
Share :

പൊൻകുന്നം; ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ വർക്കിംഗ്‌ പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ നയിക്കുന്ന അതിജീവന യാത്രക്ക് പൊൻകുന്നം കെഎസ്ആർറ്റിസി ഡിപ്പോയിൽ സ്വീകരണം നൽകി. ജനങ്ങളുടെ ആവശൃ സർവ്വീസായ പൊതുമേഖല സ്ഥാപനത്തെ സ്വകാരൃ മേഖലക്ക് തീറെഴുതനുള്ള ഗൂഢ പദ്ധതിക്കാണ് കഴിഞ്ഞ ഒൻപത് വർഷമായി പിണറായി സർക്കാർ കളമൊരുരുക്കുന്നത്. കെ.എസ്.ആർ.റ്റി.സി.യുടെ വൻ ലാഭത്തിലുള്ള 503 കുത്തക റൂട്ടുകളാണ് സ്വകാരൃ ബസ് മുതളിമാർക്ക് കൈമാറി കഴിഞ്ഞത്. യു.ഡി.എഫ് ഭരണത്തിൽ 20 ലക്ഷം കിലോമീറ്റർ ദൂരം ആയിരുന്നു ദിനംപ്രതിയുള്ള സർവ്വീസെങ്കിൽ ഇന്നത് 12 ലക്ഷമായി ചുരുങ്ങി. 44000 ജീവനക്കാർ 23000 ആയി. എം.പാനൽ ജീവനക്കാർ കളത്തിന് പുറത്തായി.ഈ മാസം റഫറണ്ടം വരുന്നത് കൊണ്ടാണ് ഏപ്രിൽ മാസ ത്തെ ശമ്പളം ഒന്നിച്ച് കിട്ടിയതെന്നും അടുത്ത മാസം മുതൽ ഇൻസ്റ്റോൾമെൻ്റായി കിട്ടിയാൽ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് പി റ്റി ബാബു ആദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ ചിറക്കടവ് മണ്ഡലം പ്രസിഡന്റ് സേവൃർ മൂലകുന്ന് ഉദ്ഘാടനം ചെയ്തു. അജയകുമാർ, റ്റി സോ ണി, അനിൽരാജ്, ആർ.സി സുധീഷ്, കെ എസ് ജയരാജ്‌, പ്രദീപ്കുമാർ, പി എസ് അജീഷ്കുമാർ പി പി അൻസാരി പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours