അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആദരിച്ചു

Estimated read time 1 min read
Share :
പൊൻകുന്നം : അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായ കെ.എസ്. ആർ.ടി.സി ഡ്രൈവർ ചിറക്കടവ് സ്വദേശി ഉതിരക്കുളത്ത് രാജേഷ് കെ.ബി യെ യൂത്ത് ഫ്രണ്ട് (എം) നേതൃത്വത്തിൽ ആദരിച്ചു. ദേശീയ പാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കും ഇടയിൽ ചോറ്റി നിർമലാരാം ജംഗ്ഷനിൽ ബൈക്ക് അപകടത്തിൽ പ്പെട്ട് ഗുരുതരമായി പരിക്കേറ്റ് നടുറോഡിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കുവാൻ ആരും തയ്യാറായില്ല. ഈ സമയം പാലാ – മുണ്ടക്കയം റൂട്ടിൽ സർ വ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി. ബസ് ഇതുവഴി വരികയും ഡ്രൈവറും കണ്ടക്ടറും ചേർന്ന് പരിക്കേറ്റ യുവാവിനെ റോഡിൻ്റെ സൈഡിലേക്ക് മാറ്റി കിടത്തുക യും നിരവധി വാഹനങ്ങൾക്ക് കൈ കാണിച്ചെങ്കിലും ആരും നിർത്തുവാൻ തയ്യാറായില്ല. പിന്നീട് കെ.എസ്.ആർ.ടി.സി ഡ്രൈവും കണ്ടക്ടറും ചേർന്ന് സ്വകാര്യ ആ ശുപത്രിയിൽ എത്തിച്ച് യുവാവിൻ്റെ ജീവൻ രക്ഷിക്കുകയായിരുന്നു.
മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ രാജേഷിനെ ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ആദരിച്ചു. യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് രാഹുൽ ബി.പിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജി പാമ്പൂരി , ഗ്രാമപഞ്ചായത്തംഗം സുമേഷ് ആൻഡ്രൂസ്,മാത്യു മണ്ണൂ ർ, ഫിനൊ പുതുപറമ്പിൽ, ജയിംസ് കുന്നപ്പള്ളി,ഷൈല റിങ്കിൾ , ജോജോ വള്ളിക്കുന്നേൽ, സേവ്യർ ഇടയ്ക്കാട്ട്, തോമാച്ചൻ വള്ളിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours