പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറു വർ ഷത്തിനുശേഷം പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി പാറയില്‍ പുരയിടം രാജേഷ് പി. രാജു (25)വിനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ 2015 ല്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും തുട ര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനുശേഷം വിചാരണവേളയിൽ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്ര തികൾക്ക് വേണ്ടിയുള്ള തെരച്ചിൽ ശക്തമാക്കിയതിനെ തുടർന്നാണ്  ഇയാളെ ബാംഗ ളൂരിൽ നിന്നു പിടികൂടിയത്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ ഷിന്‍റോ പി. കുര്യ ൻ, എസ്ഐമാരായ അരുൺ തോമസ്, ബിജി ജോർജ്, സിപിഒമാരായ റിച്ചാർഡ്, ബോ ബി, വിമൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതി യിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.