പൊൻകുന്നത്തിന് ലഭിച്ച മലബാർ സർവ്വീസുകൾ ഡിപ്പോ അധികൃതർ കൈവിട്ട് കളഞ്ഞു

Estimated read time 0 min read
Share :

പൊൻകുന്നം:കാഞ്ഞിരപ്പള്ളി,പൊൻകുന്നം മേഖലയിലെ മലബാർ മേഖലകളിലേയ്ക്കുള്ള യാത്രക്കാർ മതിയായ സർവ്വീസുകൾ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കു മ്പോഴാണ് ലഭിച്ച സർവ്വീസുകൾ അധികൃതർ കൈവിട്ടത്.കണ്ണൂർ,ഗുരുവായൂർ സർവ്വീസുകളാണ് ഡിപ്പോ അധികൃതർ നഷ്ടപ്പെടുത്തി കളഞ്ഞത്.മലബാർ മേഖലക ളിലേയ്ക്കുള്ള സർവ്വീസുകൾ ഇവിടെ നിന്നാരംഭിക്കണമെന്നാവശ്യപ്പെട്ട എംഎൽഎയും, വിവിധ സംഘടനകളും ഗതാഗതമന്ത്രിയ്ക്കും വകുപ്പ് അധികൃതർക്കും നിവേദനങ്ങൾ നൽകിയിരുന്നു.

ഇതേ തുടർന്നാണ് ബസ് ഉൾപ്പെടെയുള്ള നൽകി സർവ്വീസ് നടത്തുന്നതിന് ചീഫ് ഓഫീസിൽ നിന്ന് ഡിപ്പോ അധികൃതരോട് അനുമതി തേടിയത്.എന്നാൽ ഡിപ്പോ അധികൃതർ സർവ്വീസ് നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ട് ചുണ്ടിക്കാട്ടി ഇത് ഇല്ലാതാക്കുകയായിരുന്നു.ഈ സർവ്വീസുകൾ ഇപ്പോൾ മറ്റ് ഡിപ്പോകൾ ഏറ്റെടുത്ത്  നല്ല ലാഭത്തിൽ ഓടിക്കുന്നുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours