കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഗാ മെഡി ക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ജൂലൈ 6-ാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതൽ ഉച്ച കഴിഞ്ഞ് 1 മണി വരെ കോരുത്തോട് കരുണാഭവൻ മെഡിക്കൽ സെൻ്ററിൽ വച്ചു നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ ജനറൽ മെഡിസിൻ, ഗൈനക്കോളജി, ശിശുരോഗം, അസ്ഥിരോഗം, ഇഎൻടി, ശ്വാസകോശ രോഗം തുട ങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
ഫിസിയോതെറാപ്പി വിഭാഗത്തിൻ്റ വിവിധ സേവനങ്ങളും രക്തഗ്രൂപ്പ് നിർണ്ണയം, പ്രമേഹ പരിശോധന, കൊളസ്ട്രോൾ പരിശോധന തുടങ്ങിയ ലാബ് സേവനങ്ങളും ക്യാമ്പിനോടനുബന്ധിച്ച് സൗജന്യമായി ലഭ്യമാകും. മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിത്സയുടെ അപകടങ്ങൾ ഒഴിവാക്കി മി കച്ച ചികിത്സ നേടുവാനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.
മെഗാ മെഡിക്കൽ ക്യാമ്പിന് മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അസി. ഡയറക്ടർ ഫാ. ആൻ്റോ ആൻഡ്രൂസ് പേഴുംകാട്ടിൽ, കരുണാഭവൻ മെഡിക്കൽ സെൻ്റർ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ക്ലെറിൻ SABS എന്നിവർ നേതൃത്വം നല്കും.

+ There are no comments
Add yours