വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കണം – കേരള കോൺഗ്രസ് (എം)

Estimated read time 0 min read
Share :

പൊൻകുന്നം: സംസ്ഥാന ബഡ്ജറ്റിൽ അന്യായമായി വർദ്ധിപ്പിച്ച ഭൂനികുതി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മ റ്റി ആവശ്യപ്പെട്ടു. വനം വന്യജീവി നിയമങ്ങൾ പരിഷ്കരിക്കണമെന്നും കേന്ദ്രനിയമങ്ങളിൽ അടിയന്തര ഭേദഗതികൾ വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ തുമായി ബന്ധപ്പെട്ട് വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ഉന്നയിച്ചുകൊണ്ട് കേരള കോൺഗ്രസ് (എം) എം.എൽ.എ മാരുടെ നേതൃത്വത്തിൽ മാർച്ച് 27 ന് നടത്തുന്ന ഡൽഹി ധർണയ്ക്ക് യോഗം പൂർണ്ണ പിന്തുണ പ്രഖ്യപിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ്, മണ്ഡലം, നിയോജക മണ്ഡലം കൺവർഷനുകൾ നടത്തുവാൻ യോ ഗം തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എ.എം മാത്യു ആനിത്തോട്ടത്തിന്റെ അദ്ധ്യഷതയിൽ ചേർന്ന നേതൃയോഗം ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴൂർ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ തോമസ് വെട്ടുവേലിൽ, മണിമല പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സി റിൽ തോമസ്, പൊൻകുന്നം മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റായി ചുമതലയേറ്റ ഷാജി പാമ്പൂരി, കേരള പ്രഫഷണൽ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്ര ട്ടറിയായി ചുമതലയേറ്റ ശ്രീകാന്ത് എസ് ബാബു, കേരള കോൺഗ്രസ് (എം) സംസ്കാരവേദി സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കുന്നപ്പള്ളി എന്നിവരെ വേദിയിൽ വച്ച് പാർട്ടി വൈസ് ചെയർമാൻ ഡോ.എൻ ജയരാജ് ആദരിച്ചു.

ഡോ.ബിബിൻ കെ ജോസ്, സുനിൽ കുന്നക്കാട്ട്, റെജി പോത്തൻ, സണ്ണികുട്ടി അഴകബ്ര, എം.സി ചാക്കോ, ചെറിയാൻ ജോസഫ്, തങ്കപ്പൻ റ്റി.ജെ, ജെസി ഷാജൻ, മേഴ്സി ജോസഫ്, ജയിംസ് കെ ഈപ്പൻ, ബാബു തോമസ്, രാഹുൽ ബി പിള്ള, രഞ്ജിനി ബേബി, ബിജു ചക്കാല, ഷാജി നല്ലേപ്പറമ്പിൽ, ഷാജൻ മണ്ണംപ്ലാക്കൽ, കെ.എസ് ജോ സഫ്, ജോസ് പി ജോൺ, മോൻസി എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours