വിദ്യാർത്ഥികളെ തെരുവിൽ വലിച്ചിഴക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ, രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ ആക്രമിക്കു ന്ന മോദി ഭരണകൂട ഭീകരതയ്ക്കെതിരെ കെ എസ് യു സംസ്ഥാന വ്യാപകമായി നടത്തിയ വിദ്യാഭ്യാസ ബന്ദ് കാഞ്ഞിരപ്പള്ളിയിൽ സമ്പൂർണ്ണo.

കാഞ്ഞിരപ്പള്ളിയിലെ വിവിധ കോളേജുകൾ, സ്കൂളുകൾ എന്നിവ പഠിപ്പു മുടക്കിന്റെ ഭാഗമായന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് കെ എൻ നൈസാം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിനാസ്, കെഎസ്‍യു ജില്ല ഭാരവാഹികളായ അമിൻ നജീബ്, യാസീൻ, യൂണിറ്റ് ഭാരവാഹികളായ താഹിർ, അലി നിക്കോളാസ്, ശിവാനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.

+ There are no comments
Add yours