പ്രളയത്തിൽ തകർന്ന കിച്ചൻപാറ കോൺക്രീറ്റ് പാലത്തിനു പകരം ഇരുമ്പ് കേഡറിൽ നിർമിച്ച പുതിയ നടപ്പാലം നാടിന് സമർപ്പിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീലമ്മ ഡൊമിനിക്, പഞ്ചായത്തംഗങ്ങളായ സി.വി. അനിൽ കുമാർ, സുലോചന സുരേഷ്, ജിനീഷ് മുഹമ്മദ്, ദിലീഷ് ദിവാകരൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ചാർലി കോശി, സിജു കൈതമറ്റം, അരുൺ കോക്കാപള്ളി എന്നിവർ പ്രസംഗിച്ചു.

മുണ്ടക്കയം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നടപ്പാലം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു 11 ലക്ഷം രൂപ മുടക്കിയാണ് നിർമിച്ചത്. പാലം തകർന്നതോടെ പ്രദേശവാസികൾ മറുകര എത്തണമെങ്കിൽ കിലോമീറ്റർ ഓളം സഞ്ചരിക്കേണ്ട അവസ്ഥയിലായിരുന്നു. തുടർന്ന് തകർന്ന ബീമുകൾക്ക് മുകളിൽ തെങ്ങിൻതടികൾ ഉപയോഗിച്ച് നടപ്പാലം നിർമ്മിച്ചായിരുന്നു ജനങ്ങൾ മറുക്കര എത്തിരുന്നത്. എന്നാൽ ഇതും മഴവെള്ള പ്പാച്ചിലിൽ തകർന്നു.പിന്നീട് പ്രദേശവാസികൾ തന്നെ തടികൾ ഉപയോഗിച്ച് പാലം നിർമ്മിച്ചു.
എന്നാൽ കാലപ്പഴക്കത്തിൽ ഇതിന്റെ കൈവരികൾ നഷ്ടപ്പെട്ട് പാലം അപകടാഅവസ്ഥയിലായി മാറി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ മഴക്കാ ലത്തെ ജീവൻ പണയപ്പെടുത്തിയായിരുന്നു പാലത്തിലൂടെ മറുകര എത്തിയിരുന്നത്. ഈ പാലവും തകർന്നതോടെ പ്രദേശവാസികൾ കിലോമീറ്ററോളം ചുറ്റിയാണ് മറുക്കര എത്തിയിരുന്നത്.ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്.മുമ്പ് പ്രളയത്തിൽ തകർന്നത് കോൺ ഗ്രീറ്റ് പാലമായിരുന്നു.എന്നാൽ ഇപ്പോൾ 11 ലക്ഷം രൂപ വിനിയോഗിച്ച് കേഡർ ഉപയോഗിച്ചാണ് പാലത്തിൻറെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

+ There are no comments
Add yours