പൊൻകുന്നം കാവാലിമാക്കൽ ലബ്ബക്കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും , എസ്എസ്എൽസി പരീക്ഷയിൽ എപള്സ് നേടിയ ഷിഫാ അഫ്സലിനെ അനുമോദിക്കുകയും ചെയ്തു. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് യോഗം ഉത്ഘാടനം ചെയ്തു. സംഘടനാ പ്രസിഡന്റെ സുൽഫിക്കർ യോഗ ത്തിൽ അധ്യഷനായിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സബ്ബ് ഇൻസ്പെക്ടർ കെ.എ. നെജീബ് ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ് നടത്തി.

തുടർന്നു മയക്കുമരുന്നിനോട് നോ പറയാം എന്ന വിഷയത്തിൽ കാഞ്ഞിരപ്പള്ളി ബിആർസി ട്രയ്നർ റീബി വർഗിസ് സെമിനാർ നടത്തി. സെക്രട്ടറി അൻവർ ഹക്ക്, പി.കെ സുബൈർ, മുഹമ്മദ് ഇസ്മായിൽ, ആരിഫാ കെ.എ, നിസ്സാഷുക്കൂർ , ലൈലാക്കുട്ടി അൻസാരി, അൽബദർ സലിം, സസ്നാ അൻസൽ, ഷിയാസ് കെ.എ, എന്നി വർ പ്രസംഗിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു.

+ There are no comments
Add yours