കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് ഈ മാസം 22 ന് നട ക്കും. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ സോഫി ജോസഫ് രാജി വച്ച ഒഴിവിലേ യ്ക്കാണ് തെരഞ്ഞെടുപ്പ്. ഈ മാസം 22 ന് രാവിലെ പതിനൊന്ന് മണിക്കാണ് തെരഞ്ഞെ ടുപ്പ് നടക്കുക. കോട്ടയം എഡിസി ആയിരിക്കും വരണാധികാരി. കേരള കോൺഗ്രസ് ജോ സഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫ് ആയിരിക്കും യു.ഡി.എഫ് സ്ഥാനാർത്ഥി. യു ഡി.എഫിന് വ്യക്തമായ സ്വാധീനമുള്ള ബ്ലോക്ക് പഞ്ചായത്തിൽ ഇവർ തന്നെ പ്രസിഡൻ റായി തെരഞ്ഞെടുക്കപ്പെടുവാനാണ് സാധ്യത.

മറിയാമ്മ ജോസഫ് നേരത്തെ കോട്ടയം ജില്ലാ പഞ്ചായത്തംഗവും, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായിരുന്നു. പതിനഞ്ചംഗ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് 7 കേ രള കോൺഗ്രസ് ജോസ് 2 ജോസഫ് 1 സി പി എം 4 സി പി ഐ 1 എന്നിങ്ങനെയാണ് ക ക്ഷി നില. നിലവിൽ ഈ ഭരണ സമിതിയുടെ കാലത്തെ നാലാമത്തെ പ്രസിഡൻ്റ് തെര ഞ്ഞെടുപ്പാണ് ഇനി നടക്കുവാൻ പോകുന്നത്.കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ സോഫി ജോസഫ് രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. യു ഡി എഫി ലെ ധാരണ പ്രകാരം നവംബർ മാസം അധികാര കൈമാറ്റം ഉണ്ടാകേണ്ടതായിരുന്നെങ്കി ലും eജാസ് ജോസഫ് വിഭാഗങ്ങൾ തമ്മിലുടലെടുത്ത തർക്കം മൂലം ഇത് വൈകുകയായി രുന്നു.

ഒടുവിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനവുമായി ബന്ധപ്പെട്ട കരാർ പാലിക്കണ മെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് രാഷ്ടീയ അടവുനയത്തിൻ്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാനമൊഴിയാൻ ജോസ് വിഭാഗം തയ്യാറായത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോസ് പക്ഷം യു ഡി എഫിനൊപ്പം തന്നെ നിലകൊള്ളാനാണ് സാധ്യത. മറിച്ചുണ്ടായാലും യു ഡി എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ അത് ബാധിക്കാനിടയില്ല.