ശ്രീ നാരായണ ധർമ്മ സംഘം ട്രസ്റ്റ് ശിവഗിരി മഠം ഇടക്കുന്നം ഗുരു ധർമ്മ സഭയുടെ ആഭിമുഖ്യത്തിൽ C. S മോഹനന്റെ വസതിയിൽ നടന്ന ഗുരു ജയന്തി ആഘോ ഷം വേറിട്ട അനുഭവമായി . കഴിക്കുന്ന ഭക്ഷണത്തിലും, ചേരുന്ന സൗഹൃദ കൂട്ടായ്മയിലും മതവും ജാതിയും തിരയുന്ന ഈ കാലത്തു മനോഹരുവുമായ ഒത്തു ചേ രൽ.

നാടിനും, നാട്ടുകാർക്കും ഇത് ഒരു പുതുമയുള്ള കാര്യം അല്ല എങ്കിലും, വളർന്നു വരുന്ന പുതു തലമുറയ്ക്ക് പകർന്നു നൽകുവാൻ ഇടക്കുന്നത്തെ നല്ല മനുഷ്യർക്ക് ചെയ്യാൻ പറ്റുന്ന നല്ല മാതൃകകൾ ആയി മാറി ഈ സൗഹൃദ കൂട്ടയ്മ. ഇടക്കുന്നം മഹല്ല് ഇമാം സുബൈർ മൗലവിയും, പാലമ്പ്ര പള്ളി വികാരി ഫാദർ. ജിയോ കണ്ണംകു ളം, ചെറുവള്ളികാവ് ദേവീക്ഷേത്രം മേൽശാന്തി അഭിലാഷ് തിരുമേനിയും, തൈക്കാവ് ഇമാം ഹംസ മൗലവിയും സമ്മേളിച്ച സംഗമത്തിൽ പഞ്ചായത്ത് പ്രസിഡ ന്റ് K. K ശശികുമാറും പൊതു പ്രവർത്തകരായ വിജയമ്മ വിജയലാൽ, ജോർജ്കുട്ടി അഗസ്തി, V. M ഷാജഹാൻ, മാർട്ടിൻ തോമസ്, രവി ചന്ദ്രൻ, ജോസ്ന അന്ന ജോസ്, P. M നൗഷാദ്, ജമാഅത്ത് പ്രസിഡന്റ് റഷീദ് സാർ ഓക്കേ ആശംസകളുമായി എത്തിയപ്പോൾ അത് വേറിട്ട അനുഭവം ആയി. ധർമ സംഘം രക്ഷാധികാരി അജി ശാന്തി കൾ, സെക്രട്ടറിമാരായ രാജി, സുനിൽ കല്ലേപുരയിടം എന്നിവർ പരിപാടികൾക്ക് നേതൃത്യം നൽകി.

+ There are no comments
Add yours