ഇന്ന് പവന് 200 രൂപ കൂടി 70,160 രൂപയായി. ഈ വർഷം മാത്രം 13,280 രൂപയുടെ വർധനവുണ്ടായി…

ആദ്യമായി എഴുപതിനായിരം കടന്ന് സ്വർണ വില. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 70,160 രൂപയായി. ഗ്രാമിന് ഇന്ന് കൂടിയത് 25 രൂപയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവ്; സ്വർണവില കണ്ട് കണ്ണുതള്ളി ഉപഭോക്താക്കൾ. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിത ത്വത്തിന്റെ സമയത്ത് സുരക്ഷിത നിക്ഷേപമെന്നതിനാൽ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർത്താറുണ്ട്.
2025ൽ വൻവർദ്ധനയാണ് സ്വർണ വിലയിൽ രേഖപ്പെടുത്തുന്നത്. ഈ വർഷം ഇതിനകം പവന് 13,280 രൂപ കൂടി. ഗ്രാമിനാകട്ടെ 1,660 രൂപയും. കഴിഞ്ഞ നാല് ദിവസ ത്തിനിടെ പവന് 4,360 രൂപയാണ് വർദ്ധിച്ചത്. ഏപ്രിൽ 4ന് ഒരു പവൻ സ്വർണത്തിന് 1280 രൂപയും ഏപ്രിൽ 5ന് 720 രൂപയും കുറഞ്ഞതോടെ ഉപഭോക്താക്കൾക്കു ണ്ടാ യ നേരിയ ആശ്വാസം ഏറെ നീണ്ടുനിന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ സമാനതകളില്ലാത്ത കുതിപ്പാണ് സ്വർണ വിലയിൽ കണ്ടത്. ചരിത്രത്തിലാദ്യമായി ഒറ്റ ദി വസത്തെ ഏറ്റവും വലിയ വർധന സ്വർണ വിലയിലുണ്ടായത് ഏപ്രിൽ 10നാണ്. പവന് 2160 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്.

+ There are no comments
Add yours