ഇ എസ് എ – തീക്കോയിൽ സർവ്വകക്ഷി യോഗം ചേർന്നു

Estimated read time 1 min read
Share :

തീക്കോയി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രപരിസ്ഥി തി മന്ത്രാലയത്തിന്റെ കരട് വിഞ്ജാപനം സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി തീക്കോയി ഗ്രാമപഞ്ചായ ത്തിൽ സർവ്വകക്ഷിയോഗം ചേർന്നു.  ജനപ്രതിനിധികൾ , രാഷ്ട്രീയ-സമുദായ-സന്നദ്ധ-സംഘടനാ പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധി കൾ,   വ്യാപാരി വ്യവസായി പ്രതിനിധികൾ സ്കൂൾ സ്ഥാപന മേധാവികൾ,  സ്കൂൾ പി ടി എ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശത്തു നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരമാവധി ആ ക്ഷേപങ്ങൾ തയ്യാറാക്കി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് നൽകുന്നതിന് തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.  ചാൾസ് ജെ തയ്യിൽ , ഫാ.തോമസ് മേനാച്ചേരിയിൽ,  ബ്ലോക്ക്‌ മെമ്പർ ഓമന ഗോപാലൻ , വൈസ് പ്രസിഡന്റ്‌ മാജി തോമസ് , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സജീഷ് എസ്, സാജു പുല്ലാട്ട്,  റ്റി ഡി ജോർജ്,  പയസ് ജേക്കബ്, എം എ ജോസഫ്,  ചെയിസ് ഞള്ളംപുഴ,  ടി ഡി മോഹനൻ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സിറിൽ റോയി , മാളു പി മുരുകൻ , അമ്മിണി തോമസ്, മോഹനൻ കുട്ടപ്പൻ, ബിനോയ്‌ ജോസഫ് , രതീഷ് പി എസ് , ദീപ സജി , ജയറാണി തോമസ്കുട്ടി,  നജീമ പരികൊച്ച് തുടങ്ങിയവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours