വാഴൂർ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്തും ‘ഈ നാട്’ യുവജന സംഘവും സംയുക്തമായി നടപ്പിലാക്കുന്ന ജി-ബിൻ വിതരണോദ്ഘാടനം നടന്നു. പഞ്ചായത്തിലെ 185 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ജി-ബിന്നുകൾ വിതരണം ചെയ്തത്. പദ്ധതിയുടെ ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവ്വഹിച്ചു.
മാലിന്യ സംസ്കരണം ഓരോ വീടുകളിൽ നിന്നും ആരംഭിക്കണമെന്നും ശാസ്ത്രീയമായ ഇത്തരം പദ്ധതികൾ ഗ്രാമത്തെ കൂടുതൽ ശുചിത്വമുള്ളതാക്കുമെന്നും ഡോ.എൻ.ജയരാജ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ.എസ്. പുഷ്കലദേവി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ നിഷ രാജേഷ്, ആരോഗ്യ വിദ്യാഭ്യാ സ സ്ഥിരം സമിതി അധ്യക്ഷ പി. ജെ. ശോശാമ്മ എന്നിവർ സംസാരിച്ചു. ജി-ബിൻ ഉപയോഗിക്കുന്ന രീതിയെക്കുറിച്ചും അതിൻ്റെ ഗുണങ്ങളെക്കുറിച്ചും ‘ഈ നാട്’ സംഘം പ്രതിനി ധി മനു ക്ലാസ് നയിച്ചു. വി.ഇ.ഒ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, ഈ നാട് യുവജന സംഘം വോളൻ്റിയർമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പഞ്ചായത്തിനെ സമ്പൂർണ്ണ മാലി ന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും കൂടുതൽ കുടുംബങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

+ There are no comments
Add yours